ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പറയാനുണ്ട് പരിസ്ഥിതിക്കും.........

പറയാനുണ്ട് പരിസ്ഥിതിക്കും.........
ലേഖനം

1960 കൾ മുതൽ പരിസ്ഥിതി പ്രസ്താനങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് പരിസ്ഥിതിയും അതിന്റെ സംരക്ഷണവും. പ്രകൃതി വിഭങ്ങളും നിലവിലുള്ള പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രയത്‌നങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സർക്കാരും സംഘടനകളും മഹത് വ്യക്തി ത്വങ്ങളും ഈ പേരാട്ടത്തെ പിൻതുണച്ചു. ഒട്ടേറെ പദ്ധതികൾ നടപ്പാക്കി നമ്മുടെ ഈ വർത്തമാനകാലഘട്ടത്തിലും പരിസ്ഥിതിയുടേയും പരിസ്ഥിതി വിഭവങ്ങളുടേയും നിലനിൽപ്പിന് വേണ്ടി പല പദ്ധതികളും ആവിഷ്കരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഈ അടുത്ത കാലത്ത് പ്രാബല്യത്തിൽ വന്ന പ്ലാസ്റ്റിക് നിരോധനം പരിസ്ഥിതിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള നമ്മുടെ ചുവടുവെയ്പ്പാണ് .ഈ പുത്തൻ കാൽവെയ്പ്പിന് നമുക്കും പങ്കാളിയാകാം.പ്ലാസ്റ്റിക്കിനെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന് അല്ല ഈ നിരോധനം പറയുന്നത് .ഒറ്റതവണ ഉപയോഗിക്കുന്ന മലിനീകരണത്തിന് കാരണമാകുന്ന ഗുണമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനാണ്. പ്ലാസ്റ്റിക് നമുക്ക് ശത്രുവല്ല മിത്രമാണ് പ്ലാസ്സ്റ്റിക്കിന്റെയും നാരിന്റെയും കണ്ടുപിടിത്തം പരിസ്ഥിതിയുടെ നിലനിൽപ്പിനു നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട് .പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങൾ; അവ ഇന്ന് നിലനിൽക്കുന്നത് ഇവയുടെ കണ്ടുപിടിത്തത്തിന്റെ ഫലമാണ്. 2020ൽ പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു .നം വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. അതിന്റെ പരിണിത ഫലമായി ഇന്ന് ഒട്ടേറെ പ്രകൃതി വിദവങ്ങളും ജീവജാലങ്ങളും ഇന്ന് വംശനാശ ഭീക്ഷണി നേരിടുകയാണ്. നമ്മുടെ ദേശീയപക്ഷിയായ മയിൽപോലും വംശനാശ ഭീക്ഷണി നേരിടുന്ന ഒന്നാണ് എന്നത് നമ്മിൽ ഭീതി ഉണർത്തുന്ന വസ്തുതയാണ്. സസ്യജന്തുജാലങ്ങൾ മാത്രമല്ല പ്രകൃതി വിഭങ്ങളെ കുറിച്ചുള്ള കാവ്യ സങ്കൽപ്പന്നങ്ങൾ ഇന്ന് തിരുത്തേണ്ടിയിരിക്കുന്നു .തെളിനീരു വഹിക്കുന്ന ജലസ്രാേതസ്സുകൾ ഇന്ന് മാലിന്യം വഹിക്കുകയാണ് .മണ്ണ് ഇന്ന് ഘടന നഷ്ട്ടപ്പെട്ട ഗുണമേന്മ ഇല്ലാത്ത ഒന്നായി മാറിയിരിക്കുകയാണ് . മണ്ണിൽ നിന്ന് പൊന്നു വിളയിച്ചിരുന്ന കാർഷിക മേഖല തന്നെ മണ്ണിനെ ചൂക്ഷണത്തിന് വിധേയമാക്കുകയാണ്. മണ്ണിന്റെ ഘടന മാറിയത്തോടെ കേരളീയരുടെ കാർഷിക സംസ്കാരവും മൺമറഞ്ഞു. ഉപ്പും തീപ്പെട്ടിയും ഒഴികെ എല്ലാം സ്വന്തമായി കൃഷി ചെയ്തിരുന്ന നമ്മൾ ഇന്ന് ഒരു പിടി പൂവിനു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു .വായു മലിനീകരണത്തിനു വിധേയമായി കഴിഞ്ഞു. എന്തിന് ജീവവായുവും വില കൊടുത്തു വാങ്ങുന്ന അവസ്ഥ നാം ഇന്ന് മുന്നിൽ കണ്ടു തുടങ്ങിയിരിക്കുന്നു .പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം ഇനിയു പുറകോട്ടു പോയാൽ അത് നമ്മളെയും വരും തലമുറയേയും ബാധിക്കുന്ന സങ്കീർണമായ പ്രശ്നമായി മാറും .നിയമത്തിനപ്പുറം പരിസ്ഥിതി സൗഹൃദപരമായ ജീവിതം നയിക്കാൻ നാം സ്വയം തയാറാകണം. എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ പരിസ്ഥിതിയെ നിലനിർത്തുവാൻ കഴിയുകള്ളൂ. മറിച്ച് ഇനിയും നാം ഈ ചൂക്ഷണം നിർത്താൻ തയാറായിലെങ്കിൽ പരിസ്ഥിതിയുടെ താളം തെറ്റും അതോടെ മഹാമാരിയും, കൊടും ചൂടും, ജലക്ഷാമവും ഒക്കെയായി പ്രകൃതിയുടെ പ്രതികരണത്തിന് നാം അനുഭവസ്ഥരാകും. നാം കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ച പ്രകൃതി ദുരന്തങ്ങളെല്ലാം ഇതിന്റെ തുടക്കം മാത്രമാണ്. "മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കൽപ്പത്തെയല്ല ജീവമണ്ഡലം എന്നു പറയുന്നത് എന്ന വസ്തുത മനസ്സിലാക്കി കൊണ്ടു നമുക്ക് പരിസ്ഥിയുടെ നിലനിൽപ്പിനായി പരിശ്രമിക്കാം......

ലിജി എസ് മാത്യു
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]