മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ/അക്ഷരവൃക്ഷം/ബാക്കിവെയ്കാം പുതുതലമുറക്കായി പരിസ്ഥിതിയെ

12:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാക്കിവെയ്കാം പുതുതലമുറക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാക്കിവെയ്കാം പുതുതലമുറക്കായി പരിസ്ഥിതിയെ

അതിമനോഹരമായ ഒരു പരിസ്ഥിതി ആണ് നമുക്കുള്ളത് കാത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് പരിസ്ഥിതി കനിഞ്ഞ് നല്കിയിട്ടുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് നമുക്കായി പൂക്കളുടെ നാടായ ജമ്മു കാശ്മീർ അതുപോലെ ഊട്ടി കൊടൈക്കനാൽ പിന്നെ സൈലൻറ് വാലി പെരിയാർ വയനാട് ഇരവി കുളം പോലുള്ള വന്യ ജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളും അതുകൂടാതെ കൊച്ചുകൊച്ചു പുഴ അരുവി സമുദ്രം കുളം ഡാം പിന്നെ പൊന്നു വിളയിക്കുന്ന വയലുകൾ ഉള്ള പരിസ്ഥിതിയാണ് നമ്മുടേത് ഘട്ടംഘട്ടമായി നമ്മൾ ഓരോ പുരോഗതികൾ കൈവരിക്കുന്നത് പോലെ യാണ് ഘട്ടംഘട്ടമായി പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നത് പരിസ്ഥിതിയുടെ അടിത്തറകൾ ആയിരുന്ന കണ്ണെത്താദൂരം വരെയും പരന്നു പച്ച പുതച്ചു കിടക്കുന്ന വയലുകൾ നിരത്തി ഇപ്പോൾ അങ്ങുമിങ്ങും മാത്രം കാണാം പണ്ട് നമ്മുടെ നാട്ടിൽ വയലുകൾ ഉണ്ടായിരുന്നു എന്ന് തെളിവിന് വേണ്ടി മാത്രം അതുപോലെ നമുക്ക് ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിലൊന്നാണ് 2018 .ലെ പ്രളയം. പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങൾ കുറച്ചല്ല പേമാരിയും തുടർന്ന് വെള്ളപ്പൊക്കവും മണ്ണൊലിപ്പ് ഉരുൾപൊട്ടൽ അതുപോലെ നമ്മുടെ കേരളത്തിൽ ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും അതുപോലെ ഉണ്ടാകാതിരിക്കാൻ പരിസ്ഥിതിയെ നാം സംരക്ഷിക്കുക കേരളത്തിൽ മാത്രമല്ല പരിസ്ഥിതി സംരക്ഷിക്കാത്ത പ്രദേശങ്ങളെല്ലാം പരിസ്ഥിതി സംരക്ഷിക്കുക നമ്മളിൽ 100 ൽ 98% പേരും പരിസ്ഥിതി ശ്രദ്ധിക്കുകയില്ല പരിസ്ഥിതിയെ കൊച്ചു. സന്തോഷങ്ങളും പരിസ്ഥിതി നമുക്ക് നല്കാറുണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനം നമ്മുടെ പൊതു തലമുറയ്ക്കായി ബാക്കി വെക്കാം ഈ രമണീയമായ പരിസ്ഥിതിയെ.

ലക്ഷ്മി മനോജ്‌
8 A മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]