കൂട്ടിൽ
കൂട്ടിലെ കിളികളാണ് നാം കൂട്ടരെ, കൂടുവെടിഞ്ഞു പറക്കുവാൻ മോഹമെന്നാകിലും,
കൂട്ടിലെ ബന്ധനം തരും സുഖം.
കൊച്ചു പൂമ്പാറ്റകൾ പാറി നടക്കുന്ന കൊച്ചു പൂന്തോട്ടമൊന്നു പണിയാം, വെള്ളരി, പാവൽ, പടവലം, പച്ച ക്കറിതോട്ടമൊന്നു വളർത്താം.
കഥകൾ വായിച്ചിടാം, കവിതകൾ പാടിടാം, കൊച്ചു ചിത്രങ്ങൾ, വരഞ്ഞു രസിച്ചിടാം.
കൂട്ടിൽ തനിച്ചല്ല , കൂട്ടിനായിയച്ഛനുമമ്മയുമുണ്ടെപ്പോഴും.
കൂട്ടിൽൽ നിന്നിറങ്ങാതെ, നമ്മളെ രക്ഷിക്കാം, നാടിനെ രക്ഷിക്കാം. മലയാള നാടിന്റെ നന്മക്കായി , കൂടിലിരിക്കാം
, പ്രാർത്ഥന ചെയ്തിടാം. .
|