ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ കൈകഴുകീടണം സോപ്പിനാലേ ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ . നന്നായകലവും പാലിക്കേണം മാസ്കുകൾ എപ്പോഴും വേണം താനും ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം സമ്പർക്കത്തീലൂടെ മാത്രമാണീ രോഗവും നമ്മളെ കീഴ്പ്പെടുത്തു ധാർമ്മികമായി നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ എത്രയും വേഗം തുരത്തിടാനായ് സർക്കാരും നമ്മൾക്കു മുന്നിലുണ്ട്