ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/നീലാകാശം

22:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നീലാകാശം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീലാകാശം


ആകാശം നീലാകാശം
മഴവില്ലാർന്നൊരാകാശം
നീ കരഞ്ഞാൽ മഴയാണോ?
നീ ചിരിച്ചാൽ വെയിലാണോ?
നിന്നുടെ അരികിൽ വരാറുണ്ടോ?
വർണ്ണ ചിറകുള്ള പൂമ്പാറ്റ.


സൂര്യൻ തിളങ്ങും ആകാശം
തിങ്കൾ ചിരിക്കും ആകാശം
നക്ഷത്രങ്ങൾ മിന്നി മറയും
ആകാശം നീലാകാശം.


എന്നും എനിക്കും കൊതിയാണ്
വിണ്ണിൽ പാറി നടന്നീടാൻ
ധരണിക്കെന്നും കുടയായി
മിന്നി തിളങ്ങും ആകാശം.


 

ഫാത്തിമ. F.S
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത