ആകാശം നീലാകാശം
മഴവില്ലാർന്നൊരാകാശം
നീ കരഞ്ഞാൽ മഴയാണോ?
നീ ചിരിച്ചാൽ വെയിലാണോ?
നിന്നുടെ അരികിൽ വരാറുണ്ടോ?
വർണ്ണ ചിറകുള്ള പൂമ്പാറ്റ.
സൂര്യൻ തിളങ്ങും ആകാശം
തിങ്കൾ ചിരിക്കും ആകാശം
നക്ഷത്രങ്ങൾ മിന്നി മറയും
ആകാശം നീലാകാശം.
എന്നും എനിക്കും കൊതിയാണ്
വിണ്ണിൽ പാറി നടന്നീടാൻ
ധരണിക്കെന്നും കുടയായി
മിന്നി തിളങ്ങും ആകാശം.