സ്നേഹവും നന്മയും വിനയവുമാർദ്രമായ് നിന്റെ മനസ്സിൽ നിറഞ്ഞിടേണം. പിച്ച വയ്പ്പിച്ചു നടത്തിയ താതനും താരാട്ടുപാടിയുറക്കിയൊരമ്മയും , എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ എന്നും അണയാതെയുണ്ടാകണം ! ബൗദ്ധിക ജീവിത ചിന്തകളാലെ നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ- ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ എത്തേണ്ടിടത്തു നീ ചെന്നെത്തിടും ! കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും മാനവരൊന്നാണെന്നോർത്തിടേണം മറ്റുള്ള ജീവികൾക്കില്ല മതങ്ങളും , ജാതിയും നാമാലകറ്റരുത്! ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം മുന്നോട്ടു പോയിടാം കൂട്ടുകാരെ