സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ
ഈ=എം സി സ്ക്വയർ
"ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടുന്നു." ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത് പുറത്ത് തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.മനുഷ്യർ തുറന്നിട്ടുപോയ വീടുകളുടെ വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു. "അമ്മേ", "ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി. അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ