എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്നാണ് ആ ദിവസം

എന്നാണ് ആ ദിവസം

ആകാശകൂടാരത്തിന്റെ നീലമേലാപ്പിൽ തന്റെ സ്ഥാനത്ത് വന്ന് സൂര്യൻ ചന്ദ്രന് യാത്ര പറയുന്നു. ചന്ദ്രൻ തന്റെ ദൗത്യം പൂർണ്ണമാക്കി ആകാശത്തെ വെള്ളാരങ്കല്ലുകളെ കൊണ്ട് യാത്രയാവുന്നു. അപ്പോൾ ഭൂമിയിലെ പുൽതകിടിയിൽ തങ്ങിനിൽക്കുന്ന വെള്ളാരങ്കല്ലുകൾ സൂര്യന്റെ ശോഭയിൽ മിന്നിത്തിളങ്ങി. പക്ഷികൾ തങ്ങളുടെ കരച്ചിലുകളാൽ ആകാശത്തെ നിറച്ചു. കാട് തന്റെ കുടുംബാംഗങ്ങളുടെ ശബ്ദത്താൽ നിറഞ്ഞു. കളകളാരവങ്ങളാൽ കാട്ടരുവികൾ ഒഴുകിക്കൊണ്ടിരുന്നു. എങ്ങും സന്തോഷമയം. ആ സന്തോഷമയത്തെ തളർത്തിക്കൊണ്ട് പെട്ടന്ന് അവിടെ കാട്ടുതീ പടർന്നു. അമ്മപക്ഷികൾ തങ്ങൾക്ക് പറ്റുന്ന വേഗത്തിൽ കുഞ്ഞുങ്ങളെയും കൊണ്ട് പറന്നു. പക്ഷെ പറക്കാൻ പറ്റാത്ത ഒട്ടനവധി മൃഗങ്ങൾ ചത്തൊടുങ്ങി. സന്തോഷം നിറഞ്ഞ് നിന്നിരുന്ന ആ കാട് ഒരു നിമിഷം കൊണ്ട് ശവ പറമ്പായി. കാട്ടിലെ രാജാവായ സിംഹവും ഓടിരക്ഷപ്പെട്ട മൃഗങ്ങളും പക്ഷികളും ഒത്തുകൂടി തങ്ങളുടെ സന്തോഷം നശിപ്പിച്ച ഈ ദുരന്തം എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കാൻ ഇറങ്ങി. അവസാനം അവർ കണ്ടെത്തി അവരുടെ ദുഃഖത്തിന് കാരണം മനുഷ്യരാണെന്ന്. വേട്ടയാടാൻ വന്നപ്പോൾ അവരുടെ സന്തോഷത്തിനായി ചെയ്ത എന്തോ ഒരു പ്രവൃത്തി....എല്ലാ മൃഗങ്ങളും പകരം വീട്ടാനായി ഒരുങ്ങി. പക്ഷെ പെട്ടന്ന് ഒരു അമ്മപ്പക്ഷി പറന്ന് വന്ന് അവരോട് പറഞ്ഞു. “പ്രതികാരം ചെയ്യാനായി ഇറങ്ങുകയാണോ?". എത്ര കാലത്തേക്ക് അവരോട് പ്രതികാരം ചെയ്ത് ജയിക്കാൻ സാധിക്കുമെന്ന് ആർക്കെങ്കിലും വിശ്വാസമുണ്ടോ?. ആ മഹാദുരന്തം എന്റെ കുടുംബത്തെ വിഴുങ്ങി. എനിക്ക് വേണമെങ്കിൽ പ്രതികാരം ചെയ്യാൻ ഇറങ്ങാം. പക്ഷെ മനുഷ്യർ, അവരെ തോൽപിക്കാൻ നമ്മുക്കാവില്ല. അവരോടൊപ്പം ഈ പ്രകൃതിയിൽ താമസിക്കാൻ നമ്മുക്കും അവകാശമുണ്ടെന്ന്, എന്ന് അവർ മനസ്സിലാക്കുന്നുവോ അന്നായിരിക്കും നമ്മുക്കും സ്വാതന്ത്ര്യം ലഭിക്കുക. ആ ദിവസത്തിനായി നമ്മുക്ക് കാത്തിരിക്കാം.” "പക്ഷെ എന്നാണ് ആ ദിവസം.” മൃഗങ്ങൾ ഒന്നടങ്കം ചോദിച്ചു.

ആതിര സി
9ബി. എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]