അക്ഷര മുത്തുകൾ കോർത്തൊരീപാതയിൽ ഇത്തിരി ദീപംപ കർന്നിടാൻ അറിവിന്റെ വാതിൽതുറന്ന് ഒത്തൊരുമിച്ചു മുന്നേറാം ജാതി-മത-വർണ്ണ ഭേദമന്യേ പാറിക്കളിക്കാം ശലഭങ്ങളായ് വലിയവൻ ചെറിയവൻ എന്നില്ലാതെ കൈകോർത്ത് പോകാം ഹർഷമോടെ കൂടെപ്പഠിക്കുന്ന കൂട്ടരിൽക്കാണണം ദൈവത്തിൻ സ്നേഹവും ലാളനവും വന്ദ്യരാം ഗുരുക്കളെ കൈവണങ്ങി ശിരസ്സ് നമിച്ചു സ്തുതി പറയാം.