ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
<ലേഖനം >

ജുൺ 5 ആണ് ലോകപരിസ്ഥിതിദിനം.അങ്ങിനെ പരിസ്ഥിതിക്കു വേണ്ടി നാം ഒരു ദിനം കണ്ടുപിടി ച്ചിരിക്കുന്നു. അന്ന് എങ്കിലും നമ്മൾ പ്രകൃതിയെക്കുറിച്ച് ഓർക്കുമല്ലോ ? മറ്റെല്ലാ ദിവസങ്ങളിലും നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണല്ലോ ? ആയിര ക്കണക്കിനു മരങ്ങൾ വെട്ടി നശിപ്പിക്കുകയും പുഴകൾ വറ്റിക്കുകയും കുന്നുകൾ ഇടിച്ചു നിരത്തുകയും ചെയ്തതിനു ശേഷം മാധ്യമങ്ങളെ കാണിക്കാൻ വേണ്ടി ഒരു ദിവസം ഒരു ചെടി നടുന്നതിൽ കാര്യമുണ്ടോ ? ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ദൂരവ്യാപകമായ വൻ ദുരന്തങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നതെന്ന തിരിച്ചറിവോടെ നമ്മുടെ സുരക്ഷിതത്വവും വരുമ തലമുറകളുടെ നിലനിൽപ്പും ഉറപ്പാക്കാനായി നാം പരിസ്ഥിതി സംരക്ഷകരായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പക്ഷെ നമ്മൾ എന്താണ്ചെയ്യുന്നത് ?പരസ്പരം കുറ്റ പ്പെടുത്തിക്കൊണ്ട് ഒരേ തെറ്റുതന്നെ എല്ലാവരും ചെയ്യുന്നു.നമ്മൾ നമ്മളെയും വരും തലമുറയെയും യഥാർത്ഥത്തിൽ ദരിദ്രരാക്കുകയാണ്.പ്രകൃതിവിഭവങ്ങളുടെ ദാരിദ്ര്യം.കലർപ്പില്ലാത്ത ഭക്ഷണത്തിന്റെ ദാരിദ്ര്യം.എന്തിന് ? ശുദ്ധവായുവിന് പോലും ദാരിദ്ര്യം! ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ് , മീഥൈൻ ,നീരാവി,നൈട്രജൻ ഓക്സൈഡുകൾ എന്നിവ ജീവൻ പരിപോഷിപ്പി ക്കുന്നതിനാവശ്യമായ അന്തരീക്ഷതാപം നിലനിർത്തുന്നതിന് അനുപേക്ഷണീയമാണ്.ഇവ അന്തരീക്ഷത്തിൽ ഇല്ല എങ്കിൽ, അന്തരീക്ഷതാപം 33 ഡിഗ്രി സെൽഷ്യസ് ആവും.അമിതമായ തോതിലുള്ള ഈ വാതകങ്ങളുടെ പ്രഭാവത്താൽ സാധാരണയിൽ കവിഞ്ഞ തോതിൽ ശരാശരി താപനില ഉയരുന്നതിനാണ് ആഗോളതാപനം എന്നു പറയുന്നത്.‍ വികസനത്തിന്റെ പേരിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡും മീഥേനും നൈട്രസ് ഓക്സൈഡുമാണ് ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും മുഖ്യകാരണമെന്നറിഞ്ഞിട്ടും ആരും ഒന്നും ചെയ്യുന്നില്ല. വാഹനങ്ങളുടെ എണ്ണം കൂടുന്നു.കുന്നുകൾ ഇടിക്കുന്നു.മരങ്ങൾ മുറിക്കുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് സ്വാംശീകരിച്ച് ശുദ്ധമായ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരങ്ങളും സസ്യങ്ങളും ഭൂമിയുടെ ശ്വാസകോശങ്ങളാണ്, ഓക്സിജൻ ഫാക്ടറികളാണ്. ഒരു മരം ഒരു ദിവസം ശരാശരി 275 ലിറ്റർ ഓക്സിജൻആണ് പുറത്ത് വിടുന്നത്. രണ്ടു മരങ്ങൾ വേണം ഒരാൾക്ക് ശ്വാസം മുട്ടാതെ ജീവിക്കാൻ. എന്നിട്ടും നാം മരങ്ങൾ മുറിക്കുന്നു. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു. പണ്ട് കാലങ്ങളിൽ നല്ല വളക്കൂറുള്ള മണ്ണായിരുന്നു.എവിടെയും മണ്ണിന്റെ സ്വാഭാവികമായ ഗുണവും ജൈവമാലിന്യങ്ങളുടെ ഉപയോഗവും നല്ല വിളവു ലഭിക്കാൻ കാരണമായിരുന്നു. എന്നാൽ അത്യാർത്തി മൂത്ത മനുഷ്യൻ കുറഞ്ഞ കാലയളവൽ കൂടുതൽ ഫലം ലഭിക്കാനായി രാസവളപ്രയോഗങ്ങൾ തുടങ്ങി.രാസവളപ്രയോഗം കാരണം കർഷകന്റെ മിത്രമായ മണ്ണിരക്ക് വംശനാശം സംഭവിച്ചു. ആരോഗ്യപരമായ ഭക്ഷണശീലം ഇല്ലാതായി. അശാസ്ത്രീയമായ കൃഷിരീതിയും കരിങ്കൽ ഖനനവും വനനശീകരണവും പുഴയിലെ മണൽ വാരൽ, മണ്ണൊലിപ്പ് തടയൽ , മരങ്ങൾ ഇല്ലാത്ത അവസ്ഥയും ഭൂഗർഭജലത്തിന്റെ അളവ് കുറയാൻ കാരണമായി. തടാകങ്ങൾ , കുളങ്ങൾ എന്നിവ മൂടപ്പെട്ടതിനാലും ശുജലലഭ്യതക്ക് കുറവ് വന്നു. ഒരിക്കലും പഴയരീതിയിൽ തിരിച്ച് പിടിക്കാനാവാത്ത വിധം നമ്മുടെപരിസ്ഥിതിയെ നാം അതെ പരിസ്ഥിതിയെ നോക്കി വിലപിക്കുന്നു.

ശിവപ്രഭ എം
8 J ജി.എച്ച്.എസ്.എസ് മീനങ്ങാടി
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം