ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ റീഫിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   റീഫിൽ     <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  റീഫിൽ    

കുത്തിയും നോവിച്ചും കളികളിൽ എന്നെ നീ
ഇണയായി എപ്പോഴും കൂടെ നിർത്തി
വിദ്യ തന്നക്ഷരം കുത്തികുറിക്കുവാൻ
ആവോളം എന്നെ നീ ആസ്വദിച്ചു
അക്ഷര താളിലൂടെന്നെ നീ കൊണ്ട് പോയ്‌
കുത്തി കുറിച്ചും കുറവുകൾ നീകത്തിയും
തെറ്റും ശരിയും നീ തിരിച്ചറിഞ്ഞു
             ജീവിത വീഥിയിൽ നിൻ വഴി താരയിൽ
എന്നെയും പേറി നീ യാത്രയായി
വറ്റി വരുന്നൊരെൻ പൂമേനി നോക്കാതെ അന്ത്യമാം വർണ്ണവും കവർന്നെടുത്തു

ഒടുവിലെൻ മേനിയിൽ
ശൂന്യത മാത്രമായ്
വിദൂരമാം നീർച്ചാലിൽ വലിച്ചെറിഞ്ഞു
ഇനിയുമെൻ വേദന ആരറിവാൻ
ഇരുളിൽ ഞാനുഴലുന്നു വിദൂരതയിൽ
കാലങ്ങൾ മായ്ച്ചാലും മയത്തൊരെൻ മേനി
കാലത്തിൻ നിഴലായ് മാറിടുന്നു.
  


അക്ഷയ സുഗുണൻ
7 D ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത