07:33, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26007(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= യാത്ര | color= 3 }} <center> <poem> ഇതാണെൻ ജീവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതാണെൻ ജീവനം
തോരാതെ കണ്ണീർ പൊഴിയുമെൻ ജീവനം
വിധി എന്നിൽ ചാർത്തീടുന്നു
ഒരു മനോഹര വിഡ്ഢിവേഷം
മധുര സ്മരണകൾ പരതുന്ന നിമിഷവും,
എന്നുള്ളിലൊ തീവ്ര നൊമ്പരങ്ങൾ
അധർമ്മത്തിൻ അങ്കത്തട്ടിൽ -
ഞാനൊരു പോരാളിയായിടുന്നു
പോയ ആണ്ടി അവരെൻ മിത്രങ്ങൾ-
ഇന്നൊ, ഞാൻ വെറുമൊരു പരിചിതൻ
ഞാനിന്നെൻ സ്വപ്നങ്ങൾ പരതുന്നു
സഹചാരികളെ തിരയുന്നു,
ഒരു വിളിയ്ക്കായി ഞാൻ കാതോർക്കുന്നു
അവയെല്ലാം വെറുമൊരോർമയായ്
ഇന്നീ ഭൂമിയിൽ ഞാനേകനായ്
ശേഷിച്ച ജീവനം മാത്രമായ്.