ചന്ദ്രന് സ്വന്തയാമീ രാവ് സൂര്യനു സ്വന്തമീ പുലരി എങ്ങും കാണാം ആത്മബന്ധത്തിൻ അമൃത് കണ്ടുകൊതിക്കാനെ കഴിയൂ കണ്ടുച്ചിരിക്കാനെ കഴിയൂ എന്തു ചെയ്യാൻ? അനുഭവിക്കാൻ കഴിയില്ലല്ലോ ഞാനൊരു വൃദ്ധനായിപ്പോയില്ലേ ? അതിലുപരി ഞാനൊരു യാചകനല്ലേ? എന്തു ചെയ്യുവാൻ സ്നേഹത്തിൻ അമൃത് രുചിക്കുവാൻ കഴിയില്ലല്ലോ എന്തൊരു വിധിയിത്! എന്തൊരു വിധിയിത്! ഹാ! ഞാനൊരു വൃദ്ധനല്ലേ? ഞാനൊരു യാചകനല്ലേ ?