ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ കൊറോണക്കാലത്തെയും
ലോകമെമ്പാടുമുള്ള മാനവരാശിയെ സങ്കടത്തിന്റെയും കഷ്ടപ്പാടുകളുടെയും ലോകത്തേക്ക് നയിക്കുകയാണ് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ ഉത്‍ഭവിച്ച കൊറോണ വൈറസ്. COVID-19 എന്നറിയപ്പെടുന്ന ഈ രോഗം മൂന്നുമാസത്തിനകം തന്നെ ഒരു ലക്ഷത്തിലധികം മനുഷ്യരുടെ ഘാതകലായി കഴിഞ്ഞു. യൂറോപ്യൻ നാടുകളും പാശ്ചാത്യ ദേശങ്ങളും വികസിത രാജ്യങ്ങളും ജാതി-മത പുരുഷ-സ്‍ത‍്രീ ഭേദമന്യേ കൊറോണ വൈറസിന്റെ മാന്ത‍്രിക ലോകത്തിൽ അകപ്പെട്ടു കഴിഞ്ഞു. നാൾക്കുനാൾ കൊറോണ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുകയാണ്.
നമ്മുടെ ഇന്ത്യാ മഹാരാജ്യത്തും സ്‍ഥിതി രൂക്ഷമായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളവും കൊറോണ വൈറസിന്റെ പിടിയിലാണ്. എന്നിരുന്നാൽ കൂടിയും കേരളത്തിൽ ഈ രോഗം നിയന്ത്രണവിധേയമാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരള സർക്കാരും ആരോഗ്യ വകുപ്പും സംയുക്തമായി ആരംഭിച്ച ക്യാംപെയിനാണ് 'ബ്രേക്ക് ദ ചെയിൻ'. കൊവിഡ് -19 എന്ന രോഗം വളരെ പെട്ടന്ന് സമ്പർക്കത്തിലൂടെ പിടി പെടുന്നു. അതിനാൽ തന്നെ സാമൂഹികാകലവും സർക്കാർ നിർദ്ദേങ്ങൾ പാലിക്കുന്നതുമാണ് ഈ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏക മാർഗം. നമ്മുടെ ഇന്ത്യാ രാജ്യം 21ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗണിലാണ്. പല നഗരങ്ങും ഇന്ന് വിജനമാണ്. ഈ ലോക്ഡൗൺ കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ കഴിയാം. കുുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും വീട്ടിലെ ഭക്ഷണം ശീലമാക്കാനും നല്ല പുസ്‍തകങ്ങളെ നമ്മുടെ കൂട്ടുകാരാക്കി മാറ്റാനും ഈ ലോക് ഡൗൺ കാലം നമ്മെ സഹായിക്കട്ടെ. ഈ കൊവിഡ് കാലത്തെയും നമുക്ക് ഒരുമിച്ച് അതിജീവിക്കാം.
“LET’S BREAK THE CHAIN OF CORONA VIRUS”
JOBIN A J IX C GHSS KULATHUMMEL