എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ലോകം / ഉണ്ണിക്കുട്ടന്റെ ലോകം

12:31, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ ലോകം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണ്ണിക്കുട്ടന്റെ ലോകം


അവധിക്കാലം നേരത്തെ തുടങ്ങിയതുകൊണ്ടു ഞാൻ വീടിനടുത്തുള്ള വായനശാലയിൽ നിന്നും ചില പുസ്തകങ്ങൾ എടുത്തു .അതിലൊന്നായിരുന്നു ഉണ്ണിക്കുട്ടന്റെ ലോകം .കഴിഞ്ഞ അവധിക്കാലത്തും ഞാനാ പുസ്തകം വായിച്ചിരുന്നു.അന്ന് എനിക്ക് ഒരുപാട് ഇഷ്ടമായി ആ കൊച്ചുനോവൽ .അതുകൊണ്ടാണ് ഞാനത് വീണ്ടുമെടുത്തത്.നന്തനാരാണ് ഈ പുസ്തകത്തിന്റെ രചയിതാവ് . ഉണ്ണിക്കുട്ടൻ എന്ന കുട്ടിയുടെ ചിന്തകളും ഉത്കണ്ഠയും കൊച്ചുകൊച്ചു കുസൃതികളുമാണ് ഗ്രന്ഥകാരൻ നമ്മോട് പങ്കുവെക്കുന്നത്.ഉണ്ണിക്കുട്ടന്റെ ഒരു ദിവസം , ഉണ്ണിക്കുട്ടൻ സ്കൂളിൽ , ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ മൂന്നു ഭാഗങ്ങളിലൂടെയാണ് കഥ വളരുന്നത് .പക്ഷികളും മൃഗങ്ങളും പൂക്കളും മരങ്ങളുമെല്ലാം ഉണ്ണിക്കുട്ടനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.അങ്ങനെ അവന്റെ ലോകം വളരുന്നു. ഒരു കുരുന്നു മനസ്സിന്റെ കുസൃതിയുടെയും വിസ്മയങ്ങളുടെയും കഥയാണ് ഈ നോവൽ. ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും സഹോദരിയും സഹോദരനും കുട്ടൻനായരും കാളിയമ്മയും അവന്റെ കുഞ്ഞുമനസ്സിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വറ്റാത്ത ഉറവകളുണ്ടാക്കി .തികച്ചും ഗ്രാമീണപശ്ചാത്തലത്തിലാണ്‌ ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളത് .

അഭിനവ് കൃഷ്ണ .പി
5 D എസ് .എൻ .വി. യു.പി സ്‌കൂൾ തളിക്കുളം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം