ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/ചിനാറിൽ രക്തം പെയ്യുമ്പോൾ

21:15, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചിനാറിൽ രക്തം പെയ്യുമ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിനാറിൽ രക്തം പെയ്യുമ്പോൾ


ചിനാറിൽ രക്തം പെയ്യുമ്പോൾ
ജനൽ തുറന്നു ചിനാർ ചില്ലകളിൽ
കൈ തലോടാനാണെൻ സ്വപ്നം
ഇന്നിതാ എൻ ജനൽപാളികളിൽ
ബുള്ളറ്റിന്റെ ഇരുണ്ട ഗർത്തങ്ങൾ
ജനാധിപത്യം തൂക്കിലേറ്റപ്പെട്ട നാട്ടിൽ
നിർജീവമായ ശരീരത്തിൽ ജീവൻ തപ്പുന്ന
കിരാതരുടെ കാലൊച്ചകൾ
വിശപ്പ് വയർ നിറച്ചപ്പോൾ
നയനങ്ങൾ വെള്ളം നൽകി
മുഷ്ടിക്കുള്ളിൽ ചുരുട്ടിയ ഒലിവ്
ചില്ലയുടെ പച്ചപ്പെന്തേ മാഞ്ഞുപോയോ ?
താജ്മഹലിന്റെ പ്രണയ മിനാരങ്ങളിൽ തഴുകിയ
കാറ്റിൽ , ബാബരിയുടെ പൊടിപടലം കലർന്നിരിക്കണം
റൈഫിളേന്തിയ കാട്ടാളർക്കിടയിൽ ഒലിവ്-
ചില്ലയുമേന്തി അവൾ നടന്നു.
അസ്ഥികഷ്ണങ്ങൾ വെളുപ്പിച്ച നിലത്ത്
അവൾ ഒലിവ് ചില്ല നട്ടു- കണ്ണീർ കൊണ്ട് നനച്ചു
ചോരപ്പാടുകൾ തിളങ്ങുന്ന നെഞ്ചിൽ
ബുള്ളറ്റ് പതിച്ചപ്പോൾ നീറുന്ന നെഞ്ചോടെ
നീലാകാശം നോക്കി. വെള്ളരിപ്രാവിനെ കാത്ത്
കണ്ണടക്കാനേ അവൾക്ക് കഴിഞ്ഞൂ
ശബ്ദം ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നപ്പോൾ
മനനം അവിടെ വാചാലമായി

 

മാജിത ടി പി
10 എഫ് ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത