ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പുഴപറയും കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഴപറയും കഥകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴപറയും കഥകൾ

പ്രകൃതിയിൽ നല്ല പുഴകളുണ്ട്
എന്റെ പാരിതിൽ നല്ല വെളിച്ചമുണ്ട്
ജീവിതമെന്തെന്നറിയാത്ത നമ്മൾ
മറ്റൊരുജീവനും കളയരുതേ ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ-
ദുരമൂത്തു നമ്മളീ പുഴയിലിറങ്ങുമ്പോൾ
ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ
ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും.
മലിനമാക്കല്ലേയീ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലയി പുണ്യമാം ഭൂമിയെ
മർത്യന്റെ ജീവിതം പൂവിടും നേരത്ത്
നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു.
ആരോരുമില്ലന്നറിയുന്ന നേരത്തും
ആനന്ദബാഷ്പം നിറഞ്ഞൊഴുകീടുന്നു ...
നിറകണ്ണാൽ ഓടിമറയാൻ ശ്രമിക്കവേ
പുഴയുടെ മടിയിൽ തലചായ്ച്ചുറങ്ങുന്ന
മണലിനെ മർത്യൻ പൊതിഞ്ഞുപോയി .
നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ
നിശ്ചലമായി നിന്ന് വീർപ്പാടാക്കി-
മാനും മയിലും വഴിമറന്നു പിന്നെ
തീരത്തെത്തഴുകാതെ പുഴയൊഴുകി !
വനരോദനമായി കവിത കേട്ടു ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേ ഈ പുണ്യമാം ഭൂമിയെ
ജീവിതമെന്തന്നറിയാത്ത നമ്മൾ
മറ്റൊരു ജീവനും കളയരുതേ ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേ ഈ പുണ്യമാം ഭൂമിയെ

സ്വാതി ലക്ഷ്മീ സതീഷ്
9 ബി ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത