ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ
പി.ഉണ്ണിക്കൃഷ്ണപിള്ള
- 1927ൽ തൊടിയൂർ നോർത്ത് നെടുമ്പ്രത്ത് വീട്ടിൽ ജനിച്ചു.
- 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു.
- 1961 മുതൽ 2004 വരെ കേരള സർവകലാശാലാ സെനറ്റ് അംഗമായും
- 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
- 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.
- 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു.
- 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
- 38 വർഷം കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി, ഗേൾസ് സ്‌കൂളുകളുടെ മാനേജരായിരുന്നു.
- അദ്ദേഹം പാവുമ്പ ഹൈസ്‌കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു.
- കൊല്ലം ഉമയനല്ലൂർ കേന്ദ്രമാക്കിയുള്ള കിറ്റ്‌കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
- അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.
- അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്‌ക്കൊപ്പം നിന്നു.
- അക്കാലത്ത് സി.പി.ഐ. കൊല്ലം ജില്ലാ നിർവാഹകസമിതി അംഗമായിരുന്നു.
- പിന്നീട് സി.പി.ഐ.യിൽനിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു.
- സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായിരുന്നു.
- എൻ.സി.പി.ഐ. (യു.) വിലാണ് അവസാന നാളുകളിൽ പ്രവർത്തിച്ചിരുന്നത്.
- അവസാന ലാളുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
- 2017 ജൂലൈ 2ന് നിര്യാതനായി.
- ഭാര്യ: സുമതിയമ്മ.
- മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ).
- മരുമകൾ: മിനി.