എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ലിറ്റിൽകൈറ്റ്സ്
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ലിറ്റിൽകൈറ്റസിന്റെ മാസ്ററർ ട്രെ.യിനർമാരാ.യി തിരഞ്ഞെടുത്തിരിക്കുന്നത് വ്യന്ദ , ബബിത എന്നി ടീച്ചർ മാരെയാണ് എല്ലാ ബുധനാലൃഴ്ചയും വൈകുന്നേരം ക്ലാസ്സ് ഉണ്ടായിരിക്കും
ലിറ്റിൽ കൈറ്റ്സ് 2019
ഡിജിറ്റൽ പൂക്കളം 2019
ഈവർഷത്തെ ഒാണാഘോഷം വിപുലമായി ആഘോഷിച്ചു. മറ്റുള്ള കുട്ടികൾ മുറ്റത്ത് പൂക്കളം ഒരുക്കിയപ്പോൾ നമ്മൾ ഡിജിറ്റൽ പൂക്കളം ക്ലാസ്സ് മുറികളിൽ തയ്യാറാക്കി. അത് വേറിട്ട ഒരു അനുഭവം ആയിരുന്നു എകദേശം പതിനഞ്ചോളം പൂക്കളങ്ങൾ നമ്മുടെ സ്ക്കൂളിൽ തയ്യാറായി.