ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം

Schoolwiki സംരംഭത്തിൽ നിന്ന്
03:22, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം
വിലാസം
ചാലിയം

കോഴിക്കോട് ജില്ല
സ്ഥാപിതം20 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2010Sabarish




കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ ചാലിയത്താണ് ഉമ്പിച്ചി ഹാജി ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയില്‍വെസ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ല്‍ വര്‍ത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.തന്‍യിത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്

ചരിത്രം

1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. 1947 ല്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ആര്‍.പരമേശ്വരയ്യര്‍ ആയിരുന്നു. 2002 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍, എല്‍.പി സ്കൂള്‍ ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,മസ്ജുദുല്‍ മുജാഹിദ്ദീന്‍ എന്ന പള്ളിയും ‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്‍മിയത്തുല്‍ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി കെ.മുഹമ്മദ് അബ്ദുറഹിമാനും, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാന്‍ ഹാജിയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഹനീഫ , പരമേശ്വരയ്യര്‍ , എ.കെ.ഇമ്പിച്ചി ബാവ , ധര്‍മ്മരാജന്‍ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍ , എ.അബ്ദുറഹിമാന്‍ , ടി.കെ.രാമപണിക്കര്‍ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണന്‍ , എം.ടി.ശശികുമാര്‍ , സി.സേതുമാധവന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ.ടി.മുഹമ്മദ് ബഷീര്‍ - എം.പി (മുന്‍ വിദ്യാഭ്യാസ മന്ത്രി)
  • പുരുഷന്‍ കടലുണ്ടി - കേരള സാഹിത്യ അകാദമി സെക്രട്ടറി
  • അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് - മുന്‍ ഇടതുപക്ഷ സ്റ്റേറ്റ് അംഗം
  • ബിജുആനന്ദ് - മുന്‍ കേരള സ്റ്റേറ്റ് ഫുട്ബോള്‍ ടീമംഗം
  • സുധീര്‍ കടലുണ്ടി - തബലയില്‍ ഗിന്നസ്സില്‍ സ്ഥാനം പിടിച്ച കലാകാരന്‍
  • ആയിശ ടീച്ചര്‍ - മുന്‍ പി.എസ്സ്.സി മെമ്പര്‍

വഴികാട്ടി

<googlemap version="0.9" lat="11.155735" lon="75.810481" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri (S) 11.15502, 75.810328, Umbichy Hajee HSS,Chaliyam Umbichy Hajee Higher secondary School,Chaliyam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.