ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ

20:05, 15 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (' ലഘുചിത്രം ===പ്രവേശനോത്സവം ===...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷ പ്രസംഗം നടത്തി.നവാഗതരായ കുട്ടികളെ അക്ഷരദീപം നൽകി സ്കൂളിലേക്കാനയിച്ചു.റിട്ട. അധ്യാപിക ശ്രീമതി കൊച്ചുത്രേസ്യ ടീച്ചറാണ് അക്ഷരദീപം പകർന്ന് നൽകിയത്. പൂർവ്വ അധ്യാപകൻ ശ്രീ പോൾ മാസ്റ്റർ അക്ഷര കിരീടം അണിയിച്ചു. സൗജന്യ യൂണിഫോം വിതരണം വാർഡ് കൗൺസിലർ ശ്രീമതി സുരേഷിണി സുരേഷ് നിർവ്വഹിച്ചു.2001 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി.99 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന് 50 കസേരകളും കുട്ടികൾക്ക് മധുര പലഹാരവും നൽകി. പാഠപുസ്തക വിതരണം മുൻ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്ക് സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ സംഭാവന നൽകി. എച്ച്. എം ഇൻ ചാർജ്ശ്രീമതി ബിന്ദു ടീച്ചർ പുസ്തകം ഏറ്റ് വാങ്ങി. പ്രവേശന ഗാനം ആലപിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .മുഖ്യമന്ത്രിയുടെ കത്ത് എല്ലാ കുട്ടികൾക്കും നൽകി.സദ്യയോട് കൂടി എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി.എ ഇ ഒ ശ്രീമതി ജയശ്രീ ടീച്ചർ ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.