ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഡിജിറ്റൽ മാഗസിൻ

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-02-2019Mohammedrafi

LITTLE KITES INAUGURATION

                                    രാജാസിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം .

ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടക്കലിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 4 ബുധനാഴ്ച കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. സാജിദ് മങ്ങാട്ടിൽ അവർകൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബോർഡ് അനാഛാദനവും ക്ലബ്ബ് അംഗങ്ങൾക്കുള്ള ബാഡ്ജും വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ.വി ലത അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ ശ്രീ.മുഹമ്മദ്, ഉപ പ്രധാനാധ്യാപിക നിർമല.കെ കെ , സ്റ്റാഫ് സെക്രട്ടറി സമീർ ബാബു, സ്കൂൾ ഐ ടി കോർഡിനേറ്റർ ശ്രീമതി.സുജാത ,കുഞ്ഞഹമ്മദ് തയ്യിൽ തൊടി, ഇന്ദിര.എം സജിൽ കുമാർ എന്നിവർ പങ്കെടുത്തു.27 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്. സജിൽ കുമാർ ,ഇന്ദിര.എം എന്നിവരാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 3ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് സിനുകൾ കുട്ടിച്ചേർക്കാനും ഫയൽ എക്സ്പോർട്ട് ചെയ്യുന്നതിനുമുള്ള പരിശീലനം നൽകി.

little kites
little kites

ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ -ശ്രീ സന്തോഷ് വള്ളിക്കാട് (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീമതി ലത .പി(ഹെഡ്‌മിസ്ട്രസ്)

വൈസ് ചെയർമാൻമാർ -ശ്രീ രഘുരാജ് (പി.റ്റി.എ. വൈസ് പ്രസിഡണ്ട്),

ജോയിന്റ് കൺവീനർമാർ - സജിൽകുമാർ(കൈറ്റ് മാസ്റ്റർ,),എസ്. ഐ. റ്റി. സി.), ശ്രീമതി. പി .ഇന്ദിര(കൈറ്റ് മിസ്ട്രസ്സ്)