ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019

             ഇൗ വർഷത്തെ ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ വായനാദിനത്തിലെ ഗണിത ലൈബ്രറി രൂപീകരണത്തോടെ ആരംഭിച്ചു. അധ്യാപകരും കുട്ടികളും സമാഹരിച്ച കുറച്ച് പുസ്തകങ്ങൾ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപികക്ക് കൈമാറി. ഗണിതത്തിൻെറ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്.