ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019

         ഗണിതലൈബ്രറി
             ഇൗ വർഷത്തെ ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ വായനാദിനത്തിലെ ഗണിത ലൈബ്രറി രൂപീകരണത്തോടെ ആരംഭിച്ചു. അധ്യാപകരും കുട്ടികളും സമാഹരിച്ച കുറച്ച് പുസ്തകങ്ങൾ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപികക്ക് കൈമാറി. ഗണിതത്തിൻെറ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്. 
      ഗണിതക്വിസ്
           ദേശീയ ഗണിതശാസ്ത്രദിനാഘോഷത്തിൻെറ ഭാഗമായി ഗണിതശാസ്ത്രത്തിലെ വിവിധ തലങ്ങളെ ഉൾപ്പെടുത്തി ഒരു ക്വിസ് മത്സരം ജൂലൈ 26 ന് സംഘടിപ്പിച്ചു.ഒാരോ ക്ലാസിൽ നിന്നും രണ്ട് വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
        ഗണിതപഠനക്ലാസ്
          ദേശീയഗണിത ശാസ്ത്രദിനാഘോഷത്തിൻെറ ഭാഗമായി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക്താത്പര്യം ഉണ്ടാക്കുന്നതിനായി  ഒരു പഠനക്ലാസ് നടത്തി .പാലക്കാട് ‍ഡി ആർ ജി ട്രെയിനർ തോംസൺ വർഗീസ് ആണ് ക്ലാസ് നയിച്ചത്.അദ്ദേഹത്തിൻെറ ക്ലാസ് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു.ഗണിത  മറ്റു മേഖലകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിച്ചു,സമൂഹത്തിൽ ഉയർച്ചയുടെ പടവുകൾ കയറി വന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിതത്തിൻെറ കണക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി,
            കണക്കിനെ ഭയമില്ലാതെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുള്ള വിവിധ മാർഗങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് കുുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചും

വിവര സാന്കേതിക വിദ്യയിൽ ആർജ്ജിക്കേണ്ട ശേഷികളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു.