എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ | |
---|---|
വിലാസം | |
വട്ടപ്പാറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-12-2009 | L.M.S.H.S.S,VATTAPPARA |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. എല്‍.എം.എസ് .സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ല്‍ തുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930-ല്‍ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂള്‍) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിര്‍മ്മിച്ച ഷെഡ്ഡുകളിലുമായി പ്രവര്‍ത്തനമാരംഭിച്ചു.1948-ല്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്ള L.M.S. പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകള്‍ ഇന്ന് L.M.A.L.P.S .എന്ന പേരില്‍ അറിയപ്പെടുന്നു.1961-ല്‍ സ്വകാര്യമേഖലയില്‍ സ്കൂളുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശന്‍, ശ്രീ. ചെല്ലപ്പന്‍, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകള്‍ തയ്യാറാക്കി മാനേജരെ ഏല്‍പ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ല്‍ U.P.S ആരംഭിക്കുമ്പോള്‍ Corporate Manager, Rev.T.W.റസാലം അവര്‍കള്‍ ആയിരുന്നു. ശ്രീ. ഗില്‍ബര്‍ട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ഹൈസ്കൂളായും 2000-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീന്‍മേബലിനെ പ്രിന്‍സിപ്പാളായി നിയമിച്ചു. 23-09-2003-ല്‍ വട്ടപ്പാറ എല്‍.എം.എസ്.സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി ബ്ളോക്കിന്റെ ഉല്‍ഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ് Rt.Rev.J.W. Gladston അവര്‍കള്‍ ഔപചാരികമായി നിര്‍വഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 53 എല്.പി. വിദ്യാലയങ്ങളും 5 അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയര്‍ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യല്‍സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.Rt.Rev.J.W. Gladston ഡയറക്ടറായും ശ്രീ.എല്‍.ഡിക്സന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. വസന്തകുമാരി.കെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി.ഇ.ആര്‍.പ്രസന്നമേബലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1962 -65 | ശ്രീ.ഗില്‍ബര്‍ട്ട്തോമസ് | ||
1965 -70 | ശ്രീ. എ.ജോസഫ് | ||
1970 -84 | ശ്രീ.കെ.രാജയ്യന്‍ | ||
1984 -85 | ശ്രീമതി.എസ്.ആനന്ദവല്ലി | ||
1985 -86 | ശ്രീമതി.ലീലാറോസ് | ||
1986 -89 | ശ്രീ.കെ.രാജയ്യന്‍ | ||
1989 -91 | ശ്രീമതി.റേച്ചല്‍ ഫ്ളോറന്‍സ് | ||
1991 -93 | പി.സി. | ||
1993 -96 | ശ്രീമതി. ഡാനികമലാവതി | ||
1996 -98 | ശ്രീ. കനകശിഖാമണി | ||
1998 -99 | ശ്രീമതി. എസ്.സാറാമ്മ | ||
1999 -2000 | ശ്രീമതി. എ. ലിസി | ||
2000 -2007 | ശ്രീമതി. ആര്‍.ഗ്രീന്‍മേബല്‍ | ||
2007 - | ശ്രീമതി. വസന്തകുമാരി .കെ | ||
== അദ്ധ്യാപകര്‍ == അനദ്ധ്യാപകര്‍1.ലീന, 2. യേശുദാസന്‍.വൈ, 3. ഡേവി.എ, 5.ജസ്റ്റിന്‍, 6.ഉഷ പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|