ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

12021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12021
യൂണിറ്റ് നമ്പർLK/2018/12021
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്ഗ്
ലീഡർനവീൻ.ആർ
ഡെപ്യൂട്ടി ലീഡർഫാത്തിമത്ത് ഷഹാന ഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എ.എം.കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധനലക്ഷ്‌മി വെള്ളുവക്കണ്ടി
അവസാനം തിരുത്തിയത്
30-01-201912021

രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ,പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന,മദർ പി.ടി.എ പ്രസിഡണ്ട് ഗ്രേസി ഗോപി,പി.ടി,എ വൈസ് പ്രസിഡണ്ട് ബി.രമ,എസ്.എം.സി ചെയർമാൻ ഫിലിപ്പ് കൊട്ടോടി എന്നിവർ സംസാരിച്ചു.അധ്യാപകരും രക്ഷിതാക്കളും കുട്ടിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.

 
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗം കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
 
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗത്തിൽ സംബന്ധിച്ച രക്ഷിതാക്കളും കുട്ടികളും
 
ഹായ് സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് രൂപീകരണ യോഗത്തിൽ സംബന്ധിച്ച രക്ഷിതാക്കളും കുട്ടികളും


  1. redirectജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്