ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം/ചിത്രംവരക്കൂട്ടം

20:03, 31 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=6>'...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിത്രംവരകൂട്ടം

ചിത്രംവരകൂട്ടം ഉദ്ഘാടനം ചെയ്തത് ചിറ്റൂരിന്റെ അഭിമാനമായ ചിത്രരചന അധ്യാപകനായ രാജേന്ദ്രൻ മാഷാണ്. കുട്ടികളോട് വളരെ രസകരമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് അവരെ ചിത്രവരയിലേക്ക് കൊണ്ടുവന്നത്. ചിത്രരചന എന്നത് കലയിൽ വച്ച് തന്നെ വളരെ ശ്രേഷ്ഠമായതാണ് എന്ന് മാഷ് പറഞ്ഞു. മാത്രമല്ല തങ്ങൾക്കിഷ്ടമുള്ള ചിത്രങ്ങൾ വരച്ചു നൽകാൻ മാഷ് ആവശ്യപ്പെട്ടപ്പോൾ വളരെ രസകരമായി അവർ അത് പൂർത്തിയാക്കി. മികച്ച ചിത്രം വരച്ച കുട്ടികളെയും മറ്റുള്ളവരെയും അഭിനന്ദിച്ചു. ഓരോ ചിത്രത്തിൻ ഉള്ളിലും ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നും അതു മുഴുവൻ മനസിലാകുമ്പോഴാണ് ഒരു നല്ല ചിത്രകാരനായി മാറുന്നതെന്നും രാജേന്ദ്രൻ മാഷ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഒരു കുട്ടിയുടെ ചിത്രം ബോർഡിൽ വരയ്ക്കുകയും പിന്നീട് അതുമായി ബന്ധപ്പെടുത്തി നിരവധി ചിത്രങ്ങൾ വരച്ചത് കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ചിത്രത്തിൻറെ ആഴങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോഴാണ് ഒരു നല്ല ചിത്രകാരനായി മാറുന്നത് എന്ന് കുട്ടികൾക്ക് മനസ്സിലായി. നാം കാണുന്ന ചിത്രങ്ങൾക്ക് പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാട് ഉണ്ട് എന്ന് മാഷ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വളരെ പുതിയൊരു അനുഭവമായിരുന്നു ചിത്രവര കൂട്ടാം.