സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്

16:08, 3 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srteslin99 (സംവാദം | സംഭാവനകൾ) ('കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തിക്കുന്നു. 40 കുട്ടികൾ ആണ് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മിസ്ട്രസ്മാരായി സി.ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.