എം.എ.ഐ.എച്ച്.എസ് മുരിക്കടി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്മുരിക്കടി എം. എ. ഐ. ഹൈസ്കൂളിൽ 2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങൾ നടന്നു വരുന്നു. സാമൂഹ്യശാസ്ത്രമേലയിൽ കുട്ടികൾക്കു വേണ്ട പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ഇതിൽ സാമൂഹ്യശാസ്ത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം എന്നിവയിൽ ജില്ലാതലത്തിലേയ്ക്ക് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചാന്ദ്രദിനംമാനവരാശിയുടെ ദൃഢനിശ്ചയത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ് ചാന്ദ്രയാത്ര. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ പ്രകൃതിരഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കി അറിവിന്റ ചക്രവാളത്തെ വികസിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. 2017 ജൂലൈ 21-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരം കണ്ടെത്തുക എന്ന പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി. നാഗസാക്കിദിനംകറുത്ത ദിനങ്ങളുടെ ഓർമ്മകളോടെ 2017 ഓഗസ്റ്റ് 9 നാഗസാക്കിദിനം ആചരിച്ചു. "ഇനിയൊരു യുദ്ധം വേണ്ട", "ഇനിയൊരു ഹിരോഷിമ വേണ്ട", "ഇനിയൊരു നാഗസാക്കി വേണ്ട" എന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ കുട്ടികൾ നിർമ്മിക്കുകയുണ്ടായി. |