ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ആമുഖം

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ.ഈ കാര്യത്തിലും പിന്നിലല്ല നമ്മുടെ ജി.വി.എൽ.പി.എസ്.ചിറ്റൂർ.കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ,കളിസ്ഥലം, ടോയ്ലറ്റുകൾ,ലൈബ്രറി,ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.

മികച്ച വിദ്യാലയാന്തരീക്ഷം

ജി.വി.എൽ.പി.സ്കൂളിൻറെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്.വിദ്യാലയത്തിന്റെ മുൻവശത്ത് നിൽക്കുന്ന മുത്തശ്ശി വേപ്പ് മരം വിദ്യാലയത്തിനും,വിദ്യാർത്ഥികൾക്കും തണലേകി നിൽക്കുന്നത് വളരെ സൗന്ദര്യമുള്ള ഒരു കാഴ്ചയാണ്.സ്കൂളിൻറെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും,പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു.ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.


ക്ലാസ് മുറികൾ

ലീല മന്ദിരത്തിന്(കെട്ടിടത്തിൻറെ പേര്) മുകളിലേ കെട്ടിടം കെട്ടിയത് എംഎൽഎ അച്യുതൻ അവർകളുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച തന്നതാണ്.നല്ല 3 ക്ലാസ് മുറികളാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം കിട്ടിയതോടെയാണ് നമ്മുടെ വിദ്യാലയത്തിന് എല്ലാ ക്ലാസ് മുറികളും തികഞ്ഞത്.പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു.എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും.എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.ഇതിൽ 6 ക്ലാസ് മുറികൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്.ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്.പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.

സ്കൂളിൻറെ ചുമരുകൾ

സ്കൂളിൻറെ ചുമരുകൾ ആകർഷകമാക്കുക എന്നത് എല്ലാ വിദ്യാർത്ഥികളെയും ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ സ്വാതന്ത്ര സമര ചരിത്രം വിദ്യാർത്ഥികളുടെ മനസ്സിൽ എത്തിക്കുവാൻ വേണ്ടിയാണ് വിദ്യാലയത്തിലെ ചുമരുകൾ ഉപ്പുസത്യാഗ്രഹം,റൗലറ്റ് ആക്ട്,സ്വതന്ത്ര സമര സേനാനികൾ എന്നിവരുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചത്.ഇതു വളരെയധികം പ്രയോജനം ഉള്ളതാണ്.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം അവളുടെ മനസ്സിൽ മായാത്ത ഓർമയായി ചിത്ര രൂപത്തിൽ എന്നുമുണ്ടാവും.

ലൈബ്രറി

അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി.ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു.ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി.

ക്ലാസ് ലൈബ്രറി

സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്.കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ് റൂം ലൈബ്രറിയിൽ പ്രത്യേകസ്ഥാനം അർവഹിക്കുന്നു.ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്.

ലാബുകൾ

  • കമ്പ്യൂട്ടർ ലാബ്-നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
  • സയൻസ് ലാബ്
  • ഗണിത ലാബ്


പാചകപ്പുര

ശുചിത്വത്തിൻറെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര.ഇവിടെ പാചകത്തൊഴിലാളികൾ സേവനം അനുഷ്ഠിച്ചുവരുന്നു.മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്.ഒരു വിധത്തിൽ ഈ വിദ്യാലയത്തിന്റെ ഭക്ഷണ സ്വാധിന്റെ പങ്ക് ഇവിടത്തെ പാചക തൊഴിലാളിയായ ദേവു അമ്മയ്ക്ക് മാത്രമുള്ളതാണ്.വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു.എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ് ഇവിടത്തെ പാചകപ്പുര.എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.


             ആവശ്യത്തിന് ടോയ്ലറ്റുകൾ