ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/മറ്റ്ക്ലബ്ബുകൾ-17

13:12, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pspnta (സംവാദം | സംഭാവനകൾ) ('മറ്റു ക്ലബ്ബുകളുടെ കൂട്ടത്തിൽ '''ഇംഗ്ലീഷ് ലിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറ്റു ക്ലബ്ബുകളുടെ കൂട്ടത്തിൽ ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ.എൽ.സി), ഇക്കോ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ എൽ സി റെയിൻബോ ബുള്ളറ്റിൻ ബോർഡ്, ദി ഹിന്ദു ഇൻ സ്കൂൾ പത്രത്തിന്റെ വിതരണം, 103.8 എൽസിസ് റെയിൻബോ റേഡിയോ എന്ന സ്കൂൾ റേഡിയോ, ഇംഗ്ലീഷ് അസംബ്ലി, കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്ലോഗ് എന്നിവ മികച്ച രീതിയിൽ നടത്തി വരുന്നു ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം എന്ന ആശയത്തെ മുൻനിറുത്തി ജൈവ പച്ചക്കറി കൃഷി, വീട്ടിൽ ഒരു മുറം പച്ചക്കറി പദ്ധതി, വിവിധ പാരിസ്ഥിതിക പ്രവർത്തനങ്ങൾ, വെള്ളായണി കായൽ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു കുട്ടികളിൽ ആരോഗ്യപരമായ സൗഹൃദവും നല്ല ശീലങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ സൗഹൃദ ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 'അമ്മ അറിയാൻ', 'അവരവരെ അറിയൂ' തുടങ്ങിയ കൗൺസിലിങ് ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. വിവിധ ജീവിത നൈപുണികളുടെ ശേഷി നേടിയെടുക്കുന്നതിനുള്ള ബോധവത്കരണവും ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ലഹരി വിരുദ്ധ ക്ലബ് വിവിധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു