ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary
352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.
പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്.
- അദ്ധ്യാപകർ: ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ
- അനദ്ധ്യാപകർ: ശാരദ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| പി വി. കുമാരൻ നായർ | 1967 - 1993 |
| സി. യശോദ | 1993 - 1994 |
| കെ.വി. ജാനകി വാരസ്യാർ | 1994 - 1996 |
| രാജൻ മാസ്റ്റർ | 1998 - 1998 |
| എൻ. സരസമ്മ | 1998 - 2002 |
| കോമളവല്ലി | 2002 |
| ഇ. വിജയകുമാരി | 2002 - 2006 |
| ഗൗരിക്കുട്ടി | 2006 - 2008 |
| ഇ. ജയപ്രകാശ് | 2008 - 2009 |
| കെ.വി. സാവിത്രി | 2009 മുതൽ |
1999 മുതൽ എൽ.എസ്.എസ്. നേടിയവർ
| 1999 | സുകന്യ ടി.പി |
| 2001 | സുരേഖ കെ.എസ്., പ്രദീപ് കെ.എസ്. |
| 2002 | ശ്രീഹരി വി. |
| 2003 | വിജിത പി.എസ്., കാർത്തിക എ. പി. |
| 2005 | ആനന്ദ് പി. ഹരിദാസ്, പി. ഹരിദാസ്, ഫഹീം സി. ഹംസ, സി. ഹംസ |
| 2006 | ശ്രീരാജ് സി., സനൽ വി.പി., ശരത്കുമാർ ടി.വി., ശ്രീരാജ് ടി., വിഷ്ണു പി., രശ്മി കെ.എം., സുരഭി കെ.എസ്., ശ്രുതി കെ.പി., അഞ്ജലി സി.പി., വിഷ്ണു കെ. |
| 2007 | സജിത്ത് കെ., ഗ്രീഷ്മ ഉണ്ണി എം., ശ്യാമിലി |
| 2008 | വിഷ്ണുപ്രകാശ് അമ്പാടി |
| 2009 | അതുൽകൃഷ്ണ, നന്ദന എൻ.വി. |
| 2010 | അമൽ പി.എസ്., അപർണ വി.പി., ദൃശ്യ വി.പി., കാവ്യ കെ., സോനപ്രകാശ് ഇ. |
| 2012-13 | ആര്യ കെ |
| 2015-16 | അശ്വിൻ. പി.വി. |
| 2016-17 | ഫർഹ സി. ഹംസ |
പാഠ്യേതര പ്രവർത്തനങ്ങൾ
കായികം
- ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
- മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
- കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
- കളിയുപകരണങ്ങൾ വാങ്ങുന്നു.
- ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
- സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.
കല
നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.
ഗെയിംസ്
14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ സച്ചിൻ കൃഷ്ണ ചാംപ്യൻ പട്ടമണിഞ്ഞു.