എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം
=== lപ്രവേശനോത്സവം
===
വണ്ടൻമേട്: വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.
School Radio പ്രവർത്തനം എല്ലാ ദിവസവും ഉച്ചയ്ക്ക് 12.20 മുതൽ 12.30 വരെയുള്ള സമയത്ത് നടക്കുന്നു.എല്ലാ ദിവസവും കുട്ടികളിൽ പ്രതികരണ ശേഷിയും ,അനുകാലിക വിജ്ഞാനവും വ്യക്തിത്വ വികസനവും ഒപ്പം ക്രിയാത്മകതയും പ്രകടിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. സ്‍കൂൾ വാർത്തകൾ അറിയിപ്പുകൾ തുടങ്ങിയവ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നു.
ലാഗ്വേജ് ക്ലബ്
ഭാഷാ പഠനം സുഗമമാക്കുന്നതിനു വേണ്ടി മലയാളം ,ഇംഗ്ലീഷ്,ഹിന്ദി ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.
ലക്ഷ്യങ്ങൾ
എഴുത്തും വായനയും പരിശീലിക്കുക.
ഉച്ചാരണ ശുദ്ധി വരത്തുക.
വായനക്കളരിയുടെ രൂപീകരണം
ലെെബ്രറി പുസ്‍തകങ്ങളുടെ ഉപയോഗം
രചനാ മത്‍സരങ്ങൾ സംഘടിപ്പിച്ചു.
വായനാ മത്‍സരം നടത്തി.
വായനാക്കുറിപ്പ് തയ്യാറാക്കി.
സർഗാത്മക സൃഷ്‍ഠികൾ.
പത്ര വായനാ മത്‍സരം
കവിയരങ്ങ് ,കഥയരങ്ങ് സംഘടിപ്പിച്ചു.
പ്രസംഗ പരിശീലനം
നാടൻ പാട്ടു മത്സരം
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
സ്‍മാർട്ട് ക്ലാസ് മുറികൾ-12
ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ടെെൽസ് ഇട്ട് വൃത്തിയാക്കി.
ഷീറ്റിട്ട റൂമുകൾ സീലിങ് ചെയ്‍തു.
ഹെെസ്ക്കൂൾ പരിസരം മെറ്റിലിട്ടു.
ടോയ്‍ലറ്റ് സമുച്ചയം നിർമിച്ചു.
school ground ഉപയോഗയോഗ്യമാക്കി.
കുഴൽക്കിണർ നിർമ്മാണം പൂർത്തിയാക്കി ഉപയോഗിക്കുന്നു.
സ്കൂൾ പരിസരം മോടി കൂട്ടി.
![](/images/thumb/e/e8/30065_174.jpg/200px-30065_174.jpg)
![](/images/thumb/3/30/30065_175.jpg/200px-30065_175.jpg)
![](/images/thumb/9/91/30065_176.jpg/200px-30065_176.jpg)
ഇടുക്കി ഡാം തുറക്കുന്നു.
ഇടുക്കി: കനത്ത കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 2018 ആഗസ്റ്റ് 9-ാം തിയതി 12.30-ന് തുറന്നുവിട്ടു. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. തുടർന്ന് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുകയുണ്ടായി. ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുന്നത്. 1992 ഒക്ടോബർ 12-ന് ശേഷം 26 വർങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് ഇടുക്കി ഡാം തുറക്കുന്നത്.
![](/images/thumb/f/f1/30065_138.jpg/300px-30065_138.jpg)
![](/images/thumb/d/dd/30065_139.jpg/250px-30065_139.jpg)
![](/images/thumb/c/ca/30065_140.jpg/300px-30065_140.jpg)
അശരണർക്ക് ഒരു കൈത്താങ്ങ്
വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.
![](/images/thumb/e/e7/30065_173sg.jpg/600px-30065_173sg.jpg)
സ്മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും
വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമ്മിച്ച 3 സ്‌മാർട്ട് ക്ലാസ്സ്റൂമുകളുകളുടെ ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും 28.06.2018 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമളിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാസുരേഷ് സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസ്സുകളിലും 2017-18 അദ്ധ്യന വർഷം മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കുട്ടിൾക്കുള്ള വിവിധ എൻഡോവ്‌മെന്റ് അവാർഡുകൾ പ്രസ്തുത യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി.
![](/images/thumb/7/74/30065_109_smart.jpg/300px-30065_109_smart.jpg)
![](/images/thumb/5/55/30065_108_smart.jpg/300px-30065_108_smart.jpg)
![](/images/thumb/d/da/30065_110_pta.jpg/300px-30065_110_pta.jpg)
സ്കൂൾ പ്രവേശനോത്സവം -2018
എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർഡ്‌മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു.
ഓണാഘോഷം -2017
2017 ഓഗസ്റ്റ് 31 -ന് വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഒാർമ്മകൾ ഉൾക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു സ്കൂളിൽ നടന്നത്. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ സ്മൃതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇനി ഒരിക്കലും മടങ്ങിവരാത്ത ആ മനോഹരദിനങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലേറ്റികൊണ്ടാണ് ഈ വിദ്യാലയത്തിലെ ഏവരും ഓണാഘോഷങ്ങളിൽ പങ്കെടുത്തത്.
സ്വാതന്ത്ര്യദിനാഘോഷം -2017
2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം
![](/images/thumb/5/50/30065_156.png/300px-30065_156.png)
![](/images/thumb/9/94/30065_157.png/300px-30065_157.png)
![](/images/thumb/b/bd/30065_158.png/300px-30065_158.png)
![](/images/thumb/0/05/30065_159.png/300px-30065_159.png)
![](/images/thumb/d/de/30065_160.png/300px-30065_160.png)
പച്ചക്കറിത്തോട്ടം
എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.
![](/images/thumb/f/f3/30065_113_inuaguration.png/300px-30065_113_inuaguration.png)
![](/images/thumb/2/2a/30065_114_crop.png/300px-30065_114_crop.png)
![](/images/thumb/d/d4/30065_115_crop.png/300px-30065_115_crop.png)
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിസ്ഥിതിദിനം
എം.എ.ഐ.എച്ച്.എസ് മുരിക്കടി : സ്കൂളിൽനടന്ന പരിസ്ഥിതിദിനാചരണങ്ങളിലൂടെ................
വണ്ടൻമേട് :സമൃദ്ധിയുടെ വരവറിയിച്ച് ഒാണം വന്നത്തോടെ സെന്റ് ആന്റണീസ് സ്‌കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നൻ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട് എല്ലാവർക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
![](/images/8/8e/Pookalam1.jpg)
തീയതി : 08.09.2017