ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ചരിത്രം തുടർന്നു വായിക്കുക

16:13, 28 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ചരിത്രം തുടര്‍ന്നു വായിക്കുക== [[ചിത്രം:സ്ഥാപകാദ്ധ്യാപകന്‍.JPG…)

ചരിത്രം തുടര്‍ന്നു വായിക്കുക

പ്രമാണം:സ്ഥാപകാദ്ധ്യാപകന്‍.JPG
ആദ്യകാല അദ്ധ്യാപകന്‍
എം.സി.ബാലകൃഷ്ണന്‍ നമ്പ്യാര്‍
 



കാട്ടിക്കുളം & ആലത്തൂര്‍ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബര്‍ട്ട് വാനിങ്കന്‍, ജൂബര്‍ട്ട് വാനിങ്കന്‍ എന്നീ സഹോദരന്മാര്‍ നല്കിയ സ്ഥലത്ത് ഒരു ഓല ഷെഡ്ഡ് നിര്‍മ്മിച്ചു. തുടര്‍ന്ന് സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ തദ്ദേശവാസികളായ അണമല വീട്ടിലെ ശ്രീ. വി.സി. തിമ്മപ്പന്‍ ചെട്ടി, മമ്മു അധികാരി, കണ്ണന്‍ നായര്‍, ശ്രീ. എം.കൃഷ്ണവാര്യര്‍,ശ്രീ. സി.എം. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ നല്‍കിയ സേവനങ്ങള്‍ സ്മരണീയമാണ്.സ്കൂളിന്റെ അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധേയമായ നേതൃത്വം നല്‍കുയത് ശ്രീ. എം.നാരായണന്‍ നമ്പൂതിരി മാസ്റ്ററാണ്.1957-58 ല്‍ വിദ്യാലയം അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. പില്‍ക്കാലത്ത് ശ്രീ അനന്തന്‍ മാസ്റ്റര്‍ ദീര്‍ഘകാലം ഹെഡ്മാസ്റ്ററായി ഇവിടെ സേവനമനുഷ്ടിച്ചു.

അദ്ദേഹത്തോടൊപ്പം ശ്രീ.വി.സി.പുരുഷോത്തമന്‍,കെ.മോഹന്‍കുമാര്‍,പി.കെ.രാജന്‍,പി.എ ഭാസ്കരന്‍,കെ.വി.ദേവദാസ് തുടങ്ങി നിരവധി അദ്ധ്യാപകര്‍ വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.1980 രജതജൂബിലി വര്‍ഷത്തില്‍ ഹൈ സ്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ.എന്‍. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്പോണ്‍സറിംഗ് കമ്മിറ്റി സ്കൂളിന്റെ വികസനത്തില്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചു. സ്കൂള്‍ അങ്കണം ഹരിതാഭമാക്കല്‍,പൂന്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍,എന്നിവ നിര്‍മ്മിക്കല്‍ എന്നിവയില്‍ ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ മാതൃകാപരമായ നേതൃത്വം നല്‍കി.
ജനകീയാസൂത്രണത്തെ തുടര്‍ന്നുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിത്തുടങ്ങിയതോടെ നമ്മുടെ വിദ്യാലയത്തിലും അതിന്റെ പങ്ക് ലഭിച്ചുതുടങ്ങി. ശ്രീ.സി.കെ ശങ്കരന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതിയുടെ ശ്രമഫലമായി കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ വിദ്യാലയത്തിനു ലഭിച്ചു.. ദീര്‍ഘകാലമായി നിലനിന്നിരുന്ന സെഷണല്‍ സമ്പ്രദായം അതോടെ ഇല്ലാതായി.

രാജ്യസഭാംഗങ്ങളായിരുന്ന സര്‍വ്വശ്രീ. എം.എ.ബേബി, വി.എസ്.വിജയരാഘവന്‍ എന്നിവരുടേയും ലോക സഭാംഗങ്ങളായിരുന്ന സര്‍വ്വശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടേയും,എം.എല്‍.എ ശ്രീമതി രാധാരാഘവന്റെയും പ്രാദേശിക വികസന ഫണ്ടിന്‍ നിന്ന് സ്കൂളിന് കെട്ടിടങ്ങള്‍ അനുവദിച്ചുകിട്ടി.