എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദിയിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. ആഴ്ചയിലൊരിക്കൽ നടത്തുന്ന സർഗ്ഗോത്സവത്തിൽ എല്ലാ കുട്ടികളും പങ്കെടുക്കുന്നു. കലാസാഹിത്യവേദി സർഗ്ഗോത്സവത്തോടനുബധിച്ചു പ്രവിത്താനം സെൻറ് മൈക്കിൾസ് സ്കൂളിൽ വച്ചു നടത്തിയ മത്സരങ്ങളിൽ കഥാരചനയിൽ നേഹ ഷാജി ,കാർത്തിക ഗോപാൽ ,എലിസബത്ത് ഷാജി എന്നിവർ യഥാക്രമം ഒന്നും ,രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കവിതരചനയിൽ ഗീതാഞ്ജലി എസ് ,അമല മരിയ ബിനോയ് എന്നിവർ രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.അഭിനയ മത്സരത്തിൽ സാന്ദ്ര ശശി ,വിഷ്ണുമായ ആർ എന്നിവർ രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു കഥകളി ശില്പശാല സംഘടിപ്പിക്കുകയുണ്ടായി .