സമൂഹം.എച്ച്.എസ്.എൻ .പറവൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
06:41, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഹരിത ജീവനം

വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു. കനിവ്

അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

ഊർജ്ജ സംരക്ഷണം

ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.

കരനെൽകൃഷി


2018 ജൂലൈ 4 : ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.