ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി / സ്കൗട്ട് & ഗൈഡ്സ്

21:08, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കോനാട്ടുശ്ശേരി എൽ പി എസ്സിൽ ഏകദേശം 20 വർഷത്തോളമായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കമ്പ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ എല്ലാവർഷവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും 100 % വിജയം കരസ്ഥമാക്കുകയും ചെയ്ത് സകൂളിന്റ അഭിമാനം നിലനിർത്തുന്നു. സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. കബ്ബ് വിഭാഗത്തിന് ശ്രീ ജെറിൻ ജോസഫും ബുൾ ബുൾ വിദഗത്തിന് ശ്രീമതി ജയ പി സി യും നേതൃത്വം നൽകുന്നു