പ്രകൃതി ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ)

പ്രകൃതി ജീവിതം

ഔഷധക്കഞ്ഞി വിതരണം

കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം, പുതുതലമുറയിലെത്തിക്കാനായി, കുറവിലങ്ങാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ സ്കൂൾ പി.റ്റി.എ, എം.പി.റ്റി.എ. അംഗങ്ങളാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്‌. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി സാർ, അധ്യാപകരായ ശ്രീ. K V ജോർജ്, ശ്രീ. സാബു ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഔഷധക്കഞ്ഞിയുടെ വിതരണോദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിച്ചു. അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.HSS പ്രിൻസിപ്പാൾ ശ്രീ.നോബിൾ തോമസ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

"https://schoolwiki.in/index.php?title=പ്രകൃതി_ജീവിതം&oldid=527351" എന്ന താളിൽനിന്ന് ശേഖരിച്ചത്