എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/മറ്റ്ക്ലബ്ബുകൾ-17

ഓഗസ്റ്റ് 15 സ്വാതന്ത്രദിനം

            കനത്ത മഴയോ  പ്രതികൂല സാഹചര്യങ്ങളോ തടസ്സമാകാതെ,വളരെ ക്ലേശം സഹിച്ച്‌ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം സ്മരിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ അങ്കണത്തിൽ ഒത്തു കൂടി സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ പതാക ഉയർത്തി.കേരളം അനുഭവിക്കുന്ന ദുരിത കെടുതികൾ ഓർമിപ്പിക്കുകയും കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതികളെ കുറിച്ചും പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു ആശ്വാസം പകരുന്നതിന് വേണ്ടിയും  ചടങ്ങിൽ  പ്രിൻസിപ്പൽ വിദ്യാർത്ഥികളെ  പ്രത്യേകം ഉൽബോധിപ്പിച്ചു.പി ടി എ പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്,സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ തങ്ങൾ,എന്നിവർ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വൈസ് പ്രിൻസിപ്പൽ ദേവി,സുചിത്ര,ദീപ,രാജേന്ദ്രൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


സെപ്റ്റംബർ 5 അധ്യാപക ദിനം

അറിവിൻറെ വെള്ളിവെളിച്ചവുമായി അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കു മുന്നിൽ അണിനിരന്നത് കുട്ടി അദ്ധ്യാപകർ

അധ്യപക ദിനം  വിപുലമായ പരിപടികളോടെ ആചരിച്ചു . “പുസ്തകങ്ങൾക്കു പുറത്തുള്ള  ലോകത്തേക്ക്  വിദ്യാർത്ഥികളെ  കൈ  പിടിച്ച ഉയർത്തുന്ന ഒരിക്കലും വില മതിക്കാനാവാത്ത സേവനമാണ്  ഓരോ അദ്ധ്യാപകരും  കുട്ടികൾക്ക് നൽകുന്നത് “എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അദ്ധ്യാ പകവേഷമണിഞ്ഞത്.സ്കൂ ളിലെ  സംഗീത അധ്യപിക  ദീപ ടീച്ചർ  കവിത ചൊല്ലി അധ്യപിക ദിനം ഉൽഘടനം ചെയിതു .അധ്യപിക ദിനത്തോടനുബന്ധിച്  ഓരോ കുട്ടിയും അവരവർക്കു ഇഷ്ടംപെട്ട വിഷയം തിരഞ്ഞെടുത്ത്  അധ്യപകർക്ക് പകരം  കുട്ടി ടീച്ചറായി  ക്ലാസ്സെടുത്തു .കുട്ടി ടീച്ചർ മാർക്ക്  വേണ്ടി  കുട്ടി    ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ  സ്റ്റാഫ് റൂം സജ്ജികരിച്ചു . കൂടാതെ സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾ  കുട്ടി അധ്യപക വേഷ വേഷ മണിഞ്ഞ ത് അദ്ധ്യാപകദിനം വർണോത്സവമാക്കി . 


ഐ.ടി ക്ലബ് 20-7-18 ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹുമാനപ്പെട്ട പ്രൻസിപ്പൾ ചേക്കുട്ടി പരവക്കൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ. സിറാജുദ്ദീൻ തങ്ങൾ സാർ, സെറീന ടീച്ചർ തുടങ്ങിയവരുടെ സാന്നിധ്യവും വേദിയിൽ പ്രകാശിച്ചു. ഒൻമ്പത്.എ ക്ലാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ഹിബ സഹ്റത്ത് എന്ന വുദ്യാർത്ഥിനിയാണ് സ്വാഗതം കുറിച്ചത്. അനുപമ വിനോദ്,മുഹമ്മദ് ആദിൽ


കേന്ദ്ര ഗവർൺമെന്റ് പദ്ധതിയായ നാഷണൽഗ്രീൻ കോർപ്സ് (ഹരിതസേന)എന്ന സേന രൂപീകരിച്ചതിന്റെ ഉദ്ദേശ്യം പ്ലാസ്റ്റിക് വിമുക്ത കാമ്പസ്,വൃക്ഷങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്.


നന്മ ക്ലബ് 2017-18 അധ്യായന വർഷത്തിൽ മാതൃഭൂമിയുടെ സംരംഭമായ VKC നന്മ അവാർഡിന് തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ അർഹത നേടുകയുണ്ടായി.

നന്മ ക്ലബ് പ്രവർത്തനങ്ങൾ 1. ശുദ്ധജലം അമൃതം എന്ന മുദ്രാവാക്യവുമായി സ്കൂളിലെ വിദ്യാർത്ഥികൾ ഒാഷ്യൻ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി നന്മ വിദ്യാർത്ഥികൾ. സ്കൂളിന്റെ പരിസരത്തുള്ള കായലും അതിനോട് ചേർന്ന തോടും വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. മാസത്തിൽ ഒരു ദിവസത്തിന്റെ കുറച്ച് സമയം ശുചീകരണ പ്രവർത്തനത്തിനായി മാറ്റിവെച്ച് പുതിയ കാൽവെയ്പ്പ് തുടങ്ങാനാണ് തീരുമാനം. ജല ഉറവിടങ്ങൾ സംരക്ഷിിക്കേണ്ടത് മനുഷ്യന്റെ കടമകളാണ്. മനുഷ്യന്റെ നിലനിൽപ്പിന് ശുദ്ധജലം അത്യാവശ്യമാണ്. ഇവ സംരക്ഷികേണ്ടത് വളർന്ന് വരുന്ന തലമുറയുടെ ബാധ്യതയാണ്. കുട്ടികളിൽ ഇതിന്റെ ബോധം ഉണർത്തുന്നതിന് വേണ്ടി തോടുകളിൽ നിന്ന് മാലിന്യം എടുത്തുമാറ്റി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. പ്രൻസിപ്പൽ ചേക്കുട്ടി പരവക്കലും നന്മ കോഡിനേറ്റർമാരായ നജ്മുന്നീസ്സ, ഫൈസിയ,സിറാജുദ്ദീൻ തങ്ങൾ എന്നിവർ ഈ പരിപാടിയ്ക്ക് നേതൃത്വം നൽകി.

നല്ലപാഠം

ലഹരി നിരുദ്ധദിനത്തിൽ വിദ്യാർത്ഥികളുടെ മനസ്സിനെ കീഴടക്കി മനോരമ നല്ല പാഠം വിദ്യാർത്ഥികൾ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു . അധ്യാപകരും സ്കൂളിലെ മനോരമ നല്ല പാഠം അംഗങ്ങളും ചേർന്നൊരുക്കിയ വ്യത്യസ്തമായ നാടകം അരങ്ങേറി . ലഹരരി ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ ബോധ്യപ്പെടുത്തുവാനും ലഹരരി ഉപയോഗം മനുഷ്യനെ നന്നാക്കുന്നില്ല അത് മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതായിരുന്നു. പ്രൻസിപ്പൽ വിദ്യാർത്തികൾക്ക് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസെടുക്കുകയും അത് ജീവിതത്തിൽ ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ലഹരി വിരുന്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. നന്മ കോഡിനേറ്റർമാരായ ഫൗസിയ,നജ്മുന്നിസ എന്നിവർ നേതൃത്വം നൽകി.

സീഡ് പ്രവർത്തനങ്ങൾ 1.പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. സ്കൂളിൽ അടുക്കള തോട്ടം, വീടുകളിൽ അടുക്കള തോട്ടം എന്ന ഉദ്ദേശത്തോടുകൂടിയാണ് വിത്ത് വിതരണം നടത്തിയത്. പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് കുട്ടികൾക്ക് വിത്ത് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ ജോയന്റ് സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഗുരുക്കൾ, പ്രിൻസിപ്പാൾ ചേക്കുട്ടി പരവക്കൽ വൈസ് പ്രൻസിപ്പാൾ ദേവി ടീച്ചർ പരിപാടിയ്ക്ക് ആശംസകൾ നൽകി.

2.വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാത്ഥികൾ ഓരോ വീട്ടിലും വിഷ രഹിത പച്ചക്കറി കൃഷി പ്രോസാഹിപ്പിക്കുന്നതിന്റെ ഭാഗമായി,മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഓരോ വീട്ടിലേക്കും ആവശ്യമായ വിത്തുവതരണവും നടത്തി. വീട്ടിലേക്ക് ആവശ്യമായ വിഷമയമില്ലാത്ത പച്ചക്കറികൾ വീടുകളിലും സ്കൂളുകളിലും സ്വയം കൃഷിചെയ്യാൻ, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്കൂളിൽ നടന്ന രക്ഷാകർതൃ സംഗമത്തിലായിരുന്നു രക്ഷിതാക്കൾക്ക് വിത്ത് വിതരണം നടത്തിയത്,രക്ഷിതാക്കൾക്കു വേണ്ടി ഹെൽത്ത് ഇൻസ്പെക്ടർ മനോജ് മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സെടു ത്തു.സ്കൂൾ പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ,സ്കൂളിലെ സീഡ് കോ ഓർഡിനേറ്റർമാരായ ആരിഫ,സീനത്ത്,ഫൗസിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


"കൊതുകുകളെ തുരത്താം" ശുചീകരണ പ്രവർത്തനങ്ങളുമായി വൈരങ്കോട് എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ. മഴക്കെടുതി വർധിച്ച സാഹചര്യത്തിൽ വിദ്യാലയവും പരിസര പ്രദേശങ്ങളും കൊതുകു വിമുക്തമാക്കി എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ..പടർന്ന് പിടിക്കുന്ന രോഗങ്ങളുടെ വില്ലാളികളായ കൊതുകുകളെ തുരത്താനുള്ള പ്രവർത്തങ്ങളുമായാണ് വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.സ്കൂൾ പരിസരങ്ങളിലെ വീടുകൾ കയറിയിറങ്ങി ബോധവത്‌കരണം നടത്തുകയും മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൌഡർ വിതറുകയും ചെയ്തു.സീഡ് കോ ഓർഡിനറ്റർമാരായ അജീഷ്,സീനത്ത്,ഫൗസിയ തുടങ്ങിയവർ നേതൃത്വം നൽകി.

ഹെൽത്ത് ക്ലബ് വൈരങ്കോട്എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സൗജന്യ നേത്രപരിശോധനയും തുടർ ചികിത്സയും നടത്തുന്നതിനുവേണ്ടി സ്കൂളിലെ ഹെൽത്ത് ക്ലബ്, ട്രിനിറ്റി ഹോസ്പിറ്റൽ തിരൂരുമായി സഹകരിച്ച ദിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ ക്യാമ്പിൽ വിദ്യാത്ഥികളും രക്ഷിതാക്കളും അധ്യപകരും അനധ്യാപകരും പങ്കെടുത്തു .വിദ്യാർത്ഥികളുടെ കാഴ്ച ശക്തി തിരിച്ചറിയുവാനും പഠനരംഗ ത്ത് കാഴ്ച വൈകല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരെത്തെ കണ്ടെ ത്തി പരിഹരിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉൽഘടന പ്രസംഗത്തിൽ അറിയിച്ചു,വൈസ് പ്രൻസിപ്പൽ ദേവി ടീച്ചർ സ്റ്റാഫ് സെക്രെക്ടറി സിറാജുദ്ധീൻ ,ഹെൽത്ത് ക്ലബ് കൺവീനർ രാജേന്ദരൻ കൂടാതെ ട്രിനിറ്റി കണ്ണശൂപത്രി ഡോക്ടർമാരും പ്രതിനിധികളും പങ്കെടുത്തു.