ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ജൂൺ-5: ലോകപരിസ്ഥിതിദിനം . പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
ജൂൺ-19 -വായനാ ദിനംവായനാവാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വാർത്താവായനാ മത്സരം നടത്തുകയും ഒന്നും,രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ജൂലൈ-11 - ലോക ജനസംഖ്യാദിനം.- സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും
ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.
ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം- ഹിരോഷിമ - നാഗസാക്കി
ദിനാചരണത്തിന്റെ ഭാഗമായി പോസറ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
ആഗസ്ത് : 15 - സ്വാതന്ത്ര ദിനം - എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി
ദേശീയ പതാക നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു.