ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അധ്യായന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ജൂലൈ ആറിന് എട്ട്.ബി ക്ലാസ്സിൽ ചേർന്നു.സെക്രട്ടറിയായി പത്ത്.എ ക്ലാസ്സിലെ ജെനിറ്റ് ജെയിംസിനെയും , ജോയിന്റ് സെക്രട്ടറിയായി ഒൻപത് എ ക്ലാസ്സിലെ അലൻ കുര്യനെയും തിരഞ്ഞെടുത്തു.ക്ലബ്ബ് കൺവീനറായി സോഷ്യൽ സയൻസ് അധ്യാപിക ശോഭ കുറുങ്ങാട്ട് അവർഗളെയും നിയമിക്കുകയും ചെയ്തു.

ജൂൺ-5: ലോകപരിസ്ഥിതിദിനം .

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും, ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.

വൃക്ഷത്തൈ നടൽ

ജൂൺ-19 -വായനാ ദിനം

വായനാവാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് വാർത്താവായനാ മത്സരം നടത്തുകയും ഒന്നും,രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.






ജൂലൈ-11 - ലോക ജനസംഖ്യാദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.

ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസറ്ററുകൾ തയ്യാറാക്കുകയും ചെയ്തു. യുദ്ധ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

യുദ്ധ വിരുദ്ധസെമിനാർ - പത്ര വാർത്ത

ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -

എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി ദേശീയ പതാക നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു.

സെപ്റ്റംബർ -16 ഓസോൺ ദിനം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.