സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗൈഡ്സ്
ഗൈഡ്സ്
കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല. സ്കൂൾതല ക്യാമ്പുകൾ പരിശീലനങ്ങൾ ഇവ നൽകി വരുന്നു
സെന്റ് ഫിലോമിനാസ് സ്കൂളിലെ ഗൈഡ്സ് കമ്പനിയുടെ അവധിക്കാല ക്യാമ്പ് 21/05/2018,22/05/2018 തീയതികളിൽ നടത്തപ്പെട്ടു .22 -)o തിയതി രാവിലെ 10 am മണിക്ക് സ്കൂൾ സാരഥിയായ ബഹുമാന സിസ്റ്റർ ജിജി അലക്സാണ്ടർ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു .ഗൈഡ് ക്യാപ്റ്റൻസ് ശ്രീമതി മിനി എ ,ശ്രീമതി മേഴ്‌സി മാത്യു , മുതിർന്ന ഗൈഡ്സ് കുമാരി ആനി , കുമാരി ആതിര എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ക്യാമ്പ് എല്ലാവർക്കും വേറിട്ട അനുഭവമാണ് നൽകിയത് .വിവിധ സെക്ഷനുകളിലൂടെ ഗൈഡ്സിലെ ചരടുകൾ ഉപയോഗിച്ചുള്ള കെട്ടുകൾ ,സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവേശന ഘട്ടങ്ങളിലെ ക്ലാസുകൾ പാഠഭാഗങ്ങൾ യെൽസ്, സോങ്സ് എന്നിവ പരിശീലിപ്പിച്ചു .ഉച്ചഭക്ഷണത്തിനും സ്പെയർ ഡൈ ആക്ടിവിറ്റീസ് . ശേഷം ഗൈഡ്സ് ശാന്തസുന്ദരമായ ഇടയാർ എന്ന ഗ്രാമപ്രദേശത്തിലേക്കു ഹൈക്കിനു പോയി .വിവിധ അടയാളങ്ങൾ നല്കിയിരിന്നത് മനസിലാക്കി നല്കപ്പെട്ടിരുന്ന ടാസ്ക് നിർവഹിച്ച് ആഹ്ലാദഭരിതരായി അവർ ഹൈക്കിങ് പൂർത്തിയാക്കി.