ജി.എച്ച്.എസ്. കരിപ്പൂർ
ജി.എച്ച്.എസ്. കരിപ്പൂർ | |
---|---|
വിലാസം | |
കരിപ്പൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2009 | Ghskarippoor |
Example
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
ചരിത്രം
1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുമാരി.കെ.പി.ലതയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ 982 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നതില്‍ 540 ആണ്‍ കുട്ടികളും 442 പെണ്‍ കുട്ടികളും ഉള്‍പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 13 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷടിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
എസ്.ഗോപിനാഥന്‍നായര്‍ | |
സുലോചന തങ്കച്ചി | |
മുഹമ്മദ് ഹനീഫ | |
വിശ്വംബരന്‍ നായര്‍ | |
മുരുകേശന്‍ പിള്ള | |
റംലാബീഗം | |
ജ്യോതിഷ്മതി അമ്മ | |
കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ | |
അംബുജാക്ഷി അമ്മ | |
ഡി.രാജേന്ദ്രന്‍ | |
ബി.ഉഷ | |
മുഹമ്മദ് അലി മഞ്ജറ | |
എന്‍. അമ്മദ് | |
ആര്‍.സബൂറാബീവി | |
2007-Example | കുമാരി.കെ.പി.ലത |
Example | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി കെ സുധി -
ചെറുകഥാകൃത്ത്, നോവലിസ്റ്റ്.------
ആകാശത്തിലെ നിരത്തുകള്‍, എസ്കവേറ്റര്‍, ഉദാരഞരക്കങ്ങള്‍(ചെറുകഥാസമാഹാരം)
അഴിഞ്ഞുപോയ മുഖങ്ങള്‍ - (നോവലറ്റുകള്‍)
ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍
പി കെ സുധിയുടെ ബ്ലോഗ്-[1]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.603766" lon="77.000599" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, Melmuri 8.6, 77, Nedumangad, Kerala Nedumangad, Kerala Nedumangad, Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.