ഋതു
ഋതു
ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാലയ ആരോഗ്യ പദ്ധതിയാണ് ഋതു. തെരഞ്ഞെടുത്ത വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഋതു പദ്ധതിയിലൂടെ ആരോഗ്യവും ഊർജ്ജസ്വലതയുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനുള്ള മാർഗ്ഗനിർദ്ദേശം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ലഭ്യമാകുന്നതാണ്.
പെൺകുട്ടിളുടെ ആരോഗ്യപ്രശ്നങ്ങൾ അടുത്ത തലമുറയെ കൂടി ബാധിക്കുമെന്നതിനാൽ ഇവ മുൻകൂട്ടി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ആയുർവേദ ചികിത്സയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ തലത്തിൽ നടത്തുന്ന പദ്ധതിയാണ് ഋതു.
ഋതു - ലക്ഷ്യങ്ങൾ
- കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആയുർവേദ ചികിത്സ ലഭ്യമാക്കുക.
- ജീവിതശൈലീരോഗങ്ങളെ കുറിച്ച് കൗമാരപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുക.
- ആയുർവേദ ചികിത്സയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.