വിശ്വനാഥപുരം
മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂൾ സ്ഥാപകനായ ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം ഇനിമുതൽ വിശ്വനാഥപുരം.. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റ് ഒാഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. 2016 ജനുവരി - 11 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഒരു ദേശത്തിന്റെ വികസനത്തിനു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയുടെ പേര് ഈ സ്ഥലത്തിനു നൽകി. സ്വാർത്ഥ-ലാഭേച്ഛയില്ലാതെ തന്റെ അദ്ധ്വാനം മുഴുവൻ നാടിന്റെ വികസനത്തിനായി സമർപ്പിച്ച എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായാണ് മുരിക്കടി എന്ന ഗ്രാമത്തിന്റെ പേര് വിശ്വനാഥപുരം എന്ന് സർവ്വരും ഏകമനസ്സോടെ അംഗീകരിച്ചത്.
കുമളി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ.ശ്രീമതി. ഇ.എസ്.ബിജിമോൾ ആയിരുന്നു.