ഞങ്ങളുടെ ഗ്രന്ഥശാല

വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന ശ്രീമതി. സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ ശ്രീമതി. ജയശ്രീ. സി.കെ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.

 
ഗ്രന്ഥശാല
 
ഗ്രന്ഥശാല


 
ഗ്രന്ഥശാല
 
ഗ്രന്ഥശാല

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തവ താഴെ പ്രസിദ്ധീകരിക്കുന്നു.

 
ഗ്രന്ഥശാല










കലാം കോർണർ

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു.

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

  1. )2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
  2. )ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
  3. )പ്രശ്നോത്തരി
  4. )വായനാക്കുറിപ്പ്

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി
മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.