2007 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു കിട്ടിയത്.പത്ത് വർഷം കഴിഞ്ഞിട്ടും ഹയർസെക്കന്ററി വിഭാഗത്തിന്റെ ബാലാരിഷ്ഠത മാറിയിട്ടില്ല.ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് മുറികളാണ് ഹയർസെക്കന്ററി ക്ലാസ്സിന് ഉപയോഗിക്കുന്നത്.30 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ക്ലാസ്സുമുറികളിലാണ് ഹയർസെക്കന്ററി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് കരുത്തേകേണ്ട സയൻസ് ലാബും കമ്പ്യൂട്ടർ ലാബും വളരെ ചെറിയ മുറികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി ലാബുകൾ വെവ്വേറെ ലാബുകൾ വേണ്ടിടത്ത് ഇവയെല്ലാം ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്. വളരെക്കാലത്തെ ശ്രമഫലമായി ഹയർ സെക്കന്ററി വിഭാഗത്തിന് കഴിഞ്ഞവർഷം പുതിയകെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പു മന്ത്രിയുടെ പ്രദേശിക വികസന നിധിയിൽ നിന്നും 1 കോടി രൂപ ലഭിച്ചു.കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.


2018 അധ്യയന വർഷം - പ്രിൻസിപ്പാൾ ബിന്ദു.ഡി ചാർജ്ജെടുക്കുന്നു

പ്ലസ് ടു സയൻസ് 2017

 

പ്ലസ് ടു കൊമേഴ്സ് 2017

 

പ്ലസ് ടു ഹുമാനിറ്റീസ് 2017