2007 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു കിട്ടിയത്.പത്ത് വർഷം കഴിഞ്ഞിട്ടും ഹയർസെക്കന്ററി വിഭാഗത്തിന്റെ ബാലാരിഷ്ഠത മാറിയിട്ടില്ല.ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് മുറികളാണ് ഹയർസെക്കന്ററി ക്ലാസ്സിന് ഉപയോഗിക്കുന്നത്.30 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ക്ലാസ്സുമുറികളിലാണ് ഹയർസെക്കന്ററി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് കരുത്തേകേണ്ട സയൻസ് ലാബും കമ്പ്യൂട്ടർ ലാബും വളരെ ചെറിയ മുറികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി ലാബുകൾ വെവ്വേറെ ലാബുകൾ വേണ്ടിടത്ത് ഇവയെല്ലാം ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്. വളരെക്കാലത്തെ ശ്രമഫലമായി ഹയർ സെക്കന്ററി വിഭാഗത്തിന് കഴിഞ്ഞവർഷം പുതിയകെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പു മന്ത്രിയുടെ പ്രദേശിക വികസന നിധിയിൽ നിന്നും 1 കോടി രൂപ ലഭിച്ചു.കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.


ഹയർ സെക്കന്ററി പ്രിൻസിപ്പാൾ

2007 ലാണ് ഹയർസെക്കന്ററി വിഭാഗം സ്കൂളിൽ ആരംഭിച്ചത്.ആ വർഷം മുതൽ പ്രിൻസിപ്പാൾ ഇൻ-ചാർജ്ജ് ആയിരുന്നവരും പ്രിൻസിപ്പാൾ ആയിരുന്നവരുടെയും പേര് വിവരം ആണ് ഇവിടെ ചേർത്തിരിക്കുന്നത്.
2007 മുതൽ 2009 വരെ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു ചുമതല.
2009 ജൂൺ മുതൽ 2010 ഡിസംബർ വരെ - ഇ.കുഞ്ഞമ്പു (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2010 ഡിസംബർ മുതൽ 2011 നവംബർ 25 വരെ - ബി.പവിത്രൻ (പ്രിൻസിപ്പാൾ)
2011 നവംബർ 25 മുതൽ 02.04.2012 വരെ - ഇ.കുഞ്ഞമ്പു (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2012 ഏപ്രിൽ 02 മുതൽ 2012 ജൂലൈ 4 വരെ - ബാബു.സി (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2012 ജൂലൈ 4 മുതൽ 2013 മാർച്ച് 31 വരെ - ബാലമീനാക്ഷി (പ്രിൻസിപ്പാൾ)
2013 ഏപ്രിൽ മുതൽ 08.01.2015 വരെ - ജിനുമോൻ.എൻ.വി (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
08.01.2015 മുതൽ 2015 ആഗസ്ത് 6 വരെ - ചന്ദ്രൻ (പ്രിൻസിപ്പാൾ)
2015 ആഗസ്ത് 6 മുതൽ 2018 ആഗസ്ത് 8 വരെ - മൈമൂന.എം. (പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് )
2018 ആഗസ്ത് 8 മുതൽ - ബിന്ദു.ഡി (പ്രിൻസിപ്പാൾ)

ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ 2018

  1. ബിന്ദു.ഡി - പ്രിൻസിപ്പാൾ - കെമിസ്ട്രി സീനിയർ
  2. മൈമൂന.എം. - ഗണിതം സീനിയർ
  3. സുകുമാരൻ.എം. - ഹിസ്‌റ്ററി സീനിയർ
  4. സുനേഷ്.എബ്രഹാം - കൊമേഴ്‌സ് സീനിയർ
  5. ജഹാംഗീർ.വി.-പൊളിറ്റിക്കൽ സയൻസ് സീനിയർ
  6. സന്ധ്യ.കെ.പി. - കെമിസ്‌ട്രി സീനിയർ
  7. ഗിഫ്‌റ്റി സ്റ്റീഫൻ - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് സീനിയർ
  8. വിദ്യ.എൻ. - ഫിസിക്സ് സീനിയർ
  9. ഷംലാൽ.എസ്. സുവോളജി ജൂനിയർ
  10. സുദർശനൻ.എസ്. - മലയാളം സീനിയർ
  11. രാജീവ്.ആർ - ഇംഗ്ലീഷ് സീനിയർ
  12. വീണ.കെ.വി. - കൊമേഴ്‌സ് ജൂനിയർ
  13. ആശ വി നായർ - ബോട്ടണി ജൂനിയർ
  14. സുജാത.എം. - ഇക്കണോമിക്സ് ജൂനിയർ
  15. മുരുഗൻ. എ - ജ്യോഗ്രഫി
  16. നിഷ.ടി.എസ് - ഇംഗ്ലീഷ്
  17. ശാന്തി. ഇ.വി - ഹിന്ദി
  18. രേഖ.ടി. - ഇക്കണോമിക്സ്

2018 അധ്യയന വർഷം - പ്രിൻസിപ്പാൾ ബിന്ദു.ഡി ചുമതലയേൽക്കുന്നു

 

പ്ലസ് ടു സയൻസ് 2017

 

പ്ലസ് ടു കൊമേഴ്സ് 2017

 

പ്ലസ് ടു ഹുമാനിറ്റീസ് 2017