ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2006-07 വർഷത്തിലെ പ്രവർത്തനങ്ങൾ
എസ് എസ് എൽ സി റിസൾട്ട് 92 %
തൃശൂർ കോർപറേഷൻ പരിധിയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയത്തിന് തൃശൂർ കോർപറേഷൻ നൽകുന്ന സമ്മാനം ലഭിച്ചു.
ഉപജില്ലാ മത്സരം കബഡി രണ്ടാം സ്ഥാനം സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സൂര്യ പ്രകാശ് എസ് മഹേഷ് കെ കെ നിംസൺ നെൽസൺ ഈ മൂന്നു കുട്ടികൾക്കും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗത്വം നൽകി. പ്രതി മാസം 600 രൂപ ഹോണറേറിയം നൽകുന്നു.
എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ കായിക കളരി സ്‌കൂളിൽ നടത്തി 40 കുട്ടികളെ പങ്കെടുപ്പിച്ചു. സയൻസ് ക്ളബ് വിജ്ഞാനോത്സവം നടത്തി. മാലിന്യ മുക്ത കേരളം ബോധവൽക്കരണ ദിനം ആചരിച്ചു. എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഗാനം തിയറ്ററിൽ വെച്ച് sess ന്റെ ആഭിമുഖ്യത്തിൽ പാൻ മസാലക്കെതിരെ ബോധവൽക്കരണം ,റാലി എന്നിവ നടത്തി . ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് പ്രഭാഷണം ജനസംഖ്യ വളർച്ച താരതമ്യ പഠനം എന്നിവ നടത്തി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. പോസ്റ്റർ മത്സരം നടത്തി. കേരളീയം പരിപാടി കേരളം പിറവിയുടെ 50 ആം വാർഷികത്തോട് അനുബന്ധിച്ച നടത്തി. മാത്‍സ് ക്ളബ് രാമാനുജൻദിനത്തോടനുബന്ധിച്ച ഉപന്യാസ മത്സരവും ആക്ടിവിറ്റി മത്സരവും നടത്തി. വർക്കിംഗ് മോഡൽ ,പസിൽ,പാറ്റേണുകൾ എന്നിവ തയ്യാറാക്കി. വിദ്യാരംഗം കല സാഹിത്യ വേദി ജില്ലാതലം ഓൺ ദി സ്പോട് കയ്യെഴുത്തു മാസിക മത്സരം മൂന്നാം സ്ഥാനം ലഭിച്ചു.കൈത്തിരി മാസികക്കാണ് സമ്മാനം ലഭിച്ചത് എസ് എസ് എ യുടെ ഭാഗമായി സ്‌കൂളിന്റെയും പരിസര പ്രദേശത്തിന്റെയും പൈതൃകം കണ്ടെത്തുന്നതിനുള്ള വൃക്ക തെറ്റി എന്ന പ്രവർത്തനം നടത്തി. പ്രോജക്ടും തയ്യാറാക്കി. ഗാന്ധി ദർശൻ ക്ളബ് ഗാന്ധി പതിപ്പ് തയ്യാറാക്കി.
സ്കൗട് ആൻഡ് ഗൈഡ്സ് നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അഞ്ചേരി സ്‌കൂളിലും ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചു. ഡിസംബർ ഒന്നിന് ഗൈഡ്സ് അംഗങ്ങൾക്ക് ചിഹ്ന ദാനം നടത്തി.
എസ് എസ് എ ഫണ്ട് ഉപയോഗിച്ച പണി കഴിപ്പിച്ച രണ്ടു ക്‌ളാസ് മുറികളുടെ ഉദ്‌ഘാടനം മേയർ ബിന്ദു നിർവഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടനാ സ്‌കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ എല്ലാ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.